ഇതാ 'പാവങ്ങളുടെ പുലിമുരുകന്‍'; പട്ടിയെ പുലിയാക്കി 'കുഞ്ഞുമുരുകന്‍'-വീഡിയോ കാണാം

ഇതിനിടെ അപ്രതീക്ഷിതമായി കൂട്ടില്‍ നിന്ന് തുറന്നുവിട്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച് 'പാവങ്ങളുടെ പുലിമുരുകന്റെ' 'പുലി' സമീപത്തുകൂടി ഓടിക്കളിക്കുന്നത് കാണാം.

ഇതാ

മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയെന്ന ഖ്യാതി നേടി മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിക്കുമ്പോള്‍ സിനിമ ഹിറ്റാക്കിയതിന് പിന്നിലെ പ്രധാനപ്പെട്ട ഘടകമായി പറയുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലിമുരുകന്റെ വരയന്‍ പുലികളുമായുള്ള ഏറ്റുമുട്ടലാണ്. വരയന്‍ പുലിയെ കിട്ടിയില്ലെങ്കിലും വീട്ടിലെ നായയെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഒരു ബാലന്‍ നടത്തിയ പുലിമുരുകന്‍ അനുകരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

[video width="220" height="400" mp4="http://ml.naradanews.com/wp-content/uploads/2016/11/Puli.mp4"][/video]


വീട്ടില്‍ വളര്‍ത്തുന്ന നായയെ കൂടുതുറന്നുവിട്ട് അതിനൊപ്പം ഓടി തൊട്ടടുത്ത തെങ്ങിലേക്ക് ഓടിക്കയറുകയാണ് ബാലന്‍ ചെയ്യുന്നത്. തെങ്ങില്‍ രണ്ട് മുന്ന് ചുവടുകള്‍ ഓടിക്കയറിയ ശേഷം പുലിമുരുകന്‍ ചാടുന്നതുപോലെ ചാടി നിലത്ത് പതിഞ്ഞിരുന്ന് പുലിമുരുകന്റെ പ്രശസ്തമായ ആക്ഷന്‍ കാണിക്കും. അവസാനം ക്യാമറയുടെ സമീപത്തേക്ക് വന്ന് പുലിമുരുകന്‍ ചെയ്യുന്നതുപോലെ 'ക്രൗ' എന്ന് ശബ്ദമുണ്ടാക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇതിനിടെ അപ്രതീക്ഷിതമായി കൂട്ടില്‍ നിന്ന് തുറന്നുവിട്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച് 'പാവങ്ങളുടെ പുലിമുരുകന്റെ' 'പുലി' സമീപത്തുകൂടി ഓടിക്കളിക്കുന്നത് കാണാം.

Story by