ഇത് മണിയാശാന്റെ സഹോദരന്‍, രക്തസാക്ഷിയാണ്; ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി

എം.എം മണിയുടെ വീട്ടിലേയ്ക്ക് പോകും മുമ്പ് കെ.എന്‍ തങ്കപ്പന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പോകണമെന്ന് വഴി പറഞ്ഞവര്‍ പറഞ്ഞു- 1992 ഏപ്രില്‍ 22നായിരുന്നു ആ സംഭവം.

ഇത് മണിയാശാന്റെ സഹോദരന്‍, രക്തസാക്ഷിയാണ്; ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി

ദാ... ഇരുപതേക്കര്‍ ജംഗ്ഷനില്‍ നമ്മളെത്തി. കൊച്ചിയില്‍ നിന്ന് 139 കിലോമീറ്റര്‍ ദൂരെ. മണിയാശാനെ തേടിയുള്ള നമ്മുടെ യാത്ര ഇവിടെയെത്തി.

ഇടത്തോട്ട് തിരിഞ്ഞാല്‍ മണിയാശാന്റെ വീടാണ്. നമ്മളാദ്യം അങ്ങോട്ട് പോകുന്നില്ല. നേരെ പോകുന്നുന്നു. കുറച്ചങ്ങ് ചെല്ലുമ്പോള്‍ വലതു വശത്ത് രക്തസാക്ഷി മണ്ഡപം കണ്ടോ. 20 ഏക്കര്‍ എല്‍സി ഓഫീസിനോട് തൊട്ട്ചേര്‍ന്ന്- മണ്ഡപത്തില്‍ വായിക്കാം; 1992 ഏപ്രില്‍ 22ന് ആര്‍എസ്എസ് കാപാലികര്‍ ചിത്തിരപുരത്തു വെച്ച് സഖാവിനെ അരും കൊലചെയ്തു. കെ.എന്‍ തങ്കപ്പന്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.


[caption id="attachment_61840" align="aligncenter" width="696"]കുഞ്ചിത്തണ്ണി കുഞ്ചിത്തണ്ണി[/caption]

കെ.എന്‍ തങ്കപ്പന്‍ സഖാവ് എംഎം മണിക്ക് ഭാര്യാസഹോദരന്‍ മാത്രമായിരുന്നില്ല. ചെല്ലപ്പനെയടക്കം അനേകം യുവാക്കളെ എം.എം മണി പാര്‍ട്ടിയോട് അടുപ്പിച്ചിരുന്നു. 20 ഏക്കര്‍ പ്രദേശത്ത് ആരംഭിച്ച മണിയാശാന്റെ തൊഴിലാളി രാഷ്ട്രീയം ജില്ലയിലേയ്ക്ക് പടര്‍ന്നപ്പോള്‍ പ്രദേശത്തെ സമരം ഏറെറടുത്തവര്‍.ദൃഢനിശ്ചയത്താല്‍ വാനിലേയ്ക്കുയര്‍ത്തിയ മുഷ്ടി പോലെ രക്തസാക്ഷി മണ്ഡപം ഓര്‍മ്മിപ്പിക്കുന്നതെന്താണ്...

[caption id="attachment_61842" align="aligncenter" width="539"]thankappan കെ. എന്‍. തങ്കപ്പന്റെ രക്തസാക്ഷി മണ്ഡപം[/caption]

മേലെ ചാക്കോ സഖാവുണ്ട്. ചോദിക്കാം- സഖാവ് വി.പി ചാക്കോ ഉണക്കാനിട്ട കാപ്പിക്കുരുക്കളുടെ സമീപം കസേരയിട്ടിരിപ്പുണ്ട്. പണ്ട് വെട്ടി നുറുക്കിയ കാലിന് ഒരു വലിച്ചില്‍... നീരുമുണ്ട്. നാളെ മണിയാശാന്റെ സത്യപ്രതിജ്ഞയ്ക്ക് പോകാനാവില്ല. തങ്കപ്പനും ഞാനും ഒരമ്മ പെറ്റവരെ പോലെയായിരുന്നു- ചാക്കോ ആ ജീപ്പ് യാത്രഓര്‍ക്കുന്നു.
1992ഏപ്രില്‍ മാസം 22ന് അതായത് 25 വര്‍ഷം മുന്‍പ്. രാവിലെ 10 മണിക്ക് ചാക്കോയുടേയും തങ്കപ്പന്റേയും നേതൃത്വത്തില്‍ 13 സഖാക്കള്‍ ദേവികുളം ആര്‍ഡിഒ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു. ആര്‍എസ്എസുമായുണ്ടായ കേസിന് കാരണം. ഡ്രൈവര്‍ ബാബുവടക്കം കേസിലുണ്ട്.

ചിത്തിരപുരം മീന്‍കെട്ട് ജംങ്ഷനില്‍ മുകളിലേയ്ക്ക് ജീപ്പ് കയറ്റം കയറുകയായിരുന്നു. പെട്ടന്ന് കയറ്റത്തില്‍ ബോണറ്റ് തുറന്ന് വെച്ച് ഒരു ജീപ്പ് റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇത് ഹൈറേഞ്ചിലെ സ്ഥിരം കാഴ്ചയാണല്ലോ. ജീപ്പ് വേഗം കുറച്ച് കയറ്റം കയറിയതും ഇരുപുറത്തുമുണ്ടായിരുന്ന തേയിലക്കാടുകള്‍ക്കിടയില്‍ പതുങ്ങിയിരുന്ന അക്രമികള്‍ വടിവാളും മഴുവുമേന്തി ജീപ്പ് വളഞ്ഞു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ജീപ്പിന്റെ സൈഡില്‍ തൂങ്ങി നിന്നിരുന്ന ചാക്കോയെ വലിച്ച് നിലത്തേയ്ക്കിട്ട് കൈകള്‍ തിരിച്ച് മുട്ടില്‍ നീളത്തില്‍ വെട്ടി. ഡ്രൈവര്‍ ബാബു പെട്ടെന്ന് ജീപ്പ് വേഗത്തില്‍ റിവേഴ്സെടുത്തു. അക്രമികള്‍ ചാക്കോയെ വിട്ട് ജീപ്പിനു നേരെ പാഞ്ഞു.

[caption id="attachment_61848" align="alignleft" width="329"]vp-chacko-jpg-m "ഇവിടെയാണ് വെട്ടേറ്റത്"- വിപി ചാക്കോ പറയുന്നു[/caption]

ചാക്കോ തൊലിയുടെ മാത്രം പിടുത്തത്തില്‍ തൂങ്ങിക്കിടക്കുന്ന ഇരു കൈകളും മടിയിലേയ്ക്ക് എടുത്തു വെച്ച് കുന്തക്കാലില്‍ മുള്ളുവേലി നൂണ്ട് തേയിലക്കാടുകള്‍ക്കിടയിലേയ്ക്ക് നീങ്ങി. വാര്‍ന്നൊഴുകുകയാണ് രക്തം. വെട്ടാന്‍ പഠിച്ചവരുടെ വെട്ടാണ്- കൂടുതല്‍ രക്തം വേഗത്തില്‍ ചോര്‍ന്ന് മരിക്കും. തേയില തൊഴിലാളികള്‍ ചാക്കോ സഖാവിനെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. ഇടത്തേ മുട്ടില്‍ നാലും വലത്തേതില്‍ മൂന്നും സ്റ്റീല്‍ പൈപ്പുകളിട്ട് കൈകളുറപ്പിച്ചു. ബോധം തെളിഞ്ഞ നാലാം ദിവസമാണ് ചാക്കോ അറിയുന്നത് കെ. എന്‍ തങ്കപ്പന്‍ കൊല്ലപ്പെട്ടു. ജീപ്പിലുണ്ടായിരുന്ന ഒരാളും രക്ഷപെട്ടില്ല. ചിലരുടെ കുതികാല്‍ വെട്ടി. അന്നത്തെ അക്രമത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍കൂടി പിന്നീട് മരിച്ചു. ബാബുവും അനിയും.

തങ്കപ്പന്‍ സഖാവിന്റെ സഹോദരനായ കെ.എന്‍ രാജു, രണ്ടു സുരേഷുമാര്‍, ജിജി... മറ്റൊരു ബാബു- അവരെല്ലാം ഇന്നും ജീവനോടെയുണ്ട്.
ആ രക്തസാക്ഷിത്വത്തിന്റെ 25-ാം വര്‍ഷമാണ് എം.എം മണി മന്ത്രിയാകുന്നത്. സഹോദരന്‍ രക്തസാക്ഷിയായ ജി. സുധാകരനെ പോലെ ഓര്‍മ്മയില്‍ രക്തം പതിഞ്ഞൊരാള്‍ കൂടി. മന്ത്രിയായി മടങ്ങിയെത്തുന്ന എം.എം മണി, ഈ രക്തസാക്ഷി മണ്ഡപത്തില്‍ അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍, അരികില്‍ നില്‍ക്കുന്ന മന്ത്രി പത്നി ലക്ഷ്മിക്കുട്ടിയുടെ കണ്ണുനിറയുന്നത്, ഉടപ്പിറപ്പിനെ ഓര്‍ത്താകും.

രക്തംചീന്തിയ മീന്‍കെട്ട് കയറ്റവളവിലെ ആ നിമിഷങ്ങളുടെ... രാവിലെ പത്തുമണിയുടെ ഓര്‍മ്മകളില്‍ ജ്വലിക്കുന്ന, ഇപ്പോള്‍ രാജാക്കാട് ഏരിയ കമ്മറ്റി അംഗമായ ചാക്കോയോട് ചോദിച്ചു- മണിയാശാന്‍ ആ അക്രമത്തോട് എങ്ങനെ പ്രതികരിച്ചു. ചാക്കോ സഖാവ് അതിനുള്ള ഉത്തരമായിട്ടാണോയെന്നറിയില്ല, പറഞ്ഞത് ഇതാണ്- വര്‍ഗ്ഗീയതയോട് സഖാവ് സന്ധിചെയ്യില്ല.
തങ്കപ്പന്‍ സഖാവിന്റെ വധവുമായി ബന്ധപ്പെട്ട് നാലുപേരാണ് ശിക്ഷിക്കപ്പെട്ടത്. നാലുപേരും ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി.

ചിത്രങ്ങള്‍: പ്രതീഷ് രമ

Story by