കുട്ടികളിലെ സംസാരവൈകല്യം

ഓരോ കുട്ടികളും വിഭിന്നരാണ്. അതിനാല്‍ തന്നെ നിങ്ങളുടെ കുട്ടിക്ക് ചികിത്സ തേടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കുട്ടികളിലെ സംസാരവൈകല്യം

എന്‍റെ കുഞ്ഞിനു സംസാരവൈകല്യമുണ്ടോ? അവനിലും ഇളയവര്‍ നന്നായി സംസാരിക്കുന്നുണ്ട്. കുഞ്ഞിനെ സ്പീച്ച് തെറാപ്പിയ്ക്കു വിധേയമാക്കേണ്ടതുണ്ടോ? രണ്ടു വയസ്സ് തികയാറായിട്ടും കുട്ടികള്‍ വ്യക്തമായി സംസാരിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ആധിയുണ്ടാകാന്‍ മറ്റൊരു കാരണവും വേണ്ട.

സ്പീച്ച് തെറാപ്പിയെക്കുറിച്ച് അവര്‍ അന്വേഷിക്കാന്‍ തുടങ്ങുന്നത് അപ്പോഴായിരിക്കും. ഓരോ കുട്ടികളും വിഭിന്നരാണ്. അതിനാല്‍ തന്നെ നിങ്ങളുടെ കുട്ടിക്ക് ചികിത്സ തേടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.


* സാമൂഹികമായ ചുറ്റുപാടുകളില്‍ കുട്ടി വല്ലാതെ അസ്വസ്ഥ പ്രകടിപ്പിക്കുന്നു.

മൂന്ന്‍ മാസം പ്രായം മുതല്‍ തനിക്ക് ചുറ്റുപാടുമുള്ള ലോകവുമായി ശിശുക്കള്‍ ഇണങ്ങാന്‍ തുടങ്ങും. ആശയവിനിമയം ആരംഭിക്കുന്ന പ്രായമാണിത്. ശബ്ദങ്ങള്‍ തിരിച്ചറിയാനും മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുകയും ചെയ്യാന്‍ തുടങ്ങുന്നത് ഇപ്പോഴാണ്. ഇക്കാര്യങ്ങള്‍ കുട്ടി ചെയ്യാന്‍ താമസിക്കുന്നു എങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും.

4 മുതല്‍ 7 മാസത്തിനുള്ളില്‍ കുട്ടികള്‍ അവ്യക്തമായ ശബ്ദത്തില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങും. മറ്റുള്ളവരുടെ സംസാരവും ചേഷ്ടകളും അവര്‍ ഈ പ്രായത്തില്‍ തിരിച്ചറിയേണ്ടതുണ്ട്.

* ചില ശബ്ദങ്ങള്‍ മാത്രം ഉപയോഗിച്ചു കാര്യങ്ങള്‍ അവതരിപ്പിക്കുക:

12 മുതല്‍ 18 മാസമുള്ള കുട്ടികള്‍ അവ്യക്ത ശബ്ദത്തോടെ കാര്യങ്ങള്‍ അവതരിപ്പിച്ചു തുടങ്ങും. ഒന്നര രണ്ടു വയസാകുമ്പോള്‍ അവര്‍ വാക്കുകള്‍ കൂട്ടി ചേര്‍ത്തു സംസാരിക്കാന്‍ തുടങ്ങും. എന്നാല്‍ ഇങ്ങനെയല്ല കാര്യങ്ങള്‍ എങ്കില്‍ സ്പീച്ച് തെറാപ്പിയെ കുറിച്ചു ചിന്തിക്കുന്നത് നല്ലതായിരിക്കും.

* വീട്ടില്‍ ഉള്ളവര്‍ക്ക് പോലും കുട്ടികളുടെ ഭാഷ മനസിലാകാതെയിരിക്കുക

ആംഗ്യത്തിലൂടെയും മറ്റും ഒരുപക്ഷെ കുട്ടികള്‍ തങ്ങള്‍ക്കു ആവശ്യമുള്ള അവതരിപ്പിക്കുന്നുണ്ടാകാം. അതിനാല്‍ അവരുടെ സംസാരം കുറയുന്നതിനെ പറ്റി മാതാപിതാക്കളും ഉറ്റ ബന്ധുക്കളും ആശങ്കപ്പെടുന്നുണ്ടാകില്ല. എങ്കിലും അവരുടെ ഭാഷ ശ്രദ്ധിക്കുക. അവര്‍ പറയുന്നത് വീട്ടില്‍ ഉള്ളവര്‍ക്ക് മനസിലാകുന്നില്ല എങ്കില്‍ കുട്ടികളെ ഒരു വിദഗ്ധന്‍റെ സഹായം തേടുക.

എല്ലാറ്റിനും ഉപരി കുട്ടികള്‍ക്ക് അമിതപ്രാധാന്യവും കരുതലും നല്‍കി അവര്‍ ആവശ്യപ്പെടുന്നതിനു മുന്‍പ് തന്നെ അവരുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന പതിവ് ഒരിക്കലും തുടരരുത്.

അവരോട് സംസാരിക്കുകയും, അവരെക്കൊണ്ടു സംസാരിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള ശിക്ഷണമാണ് അവര്‍ക്ക് വീട്ടില്‍ നിന്നും ലഭിക്കേണ്ടത്