മുഖക്കുരു ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവ കൂടി ശ്രദ്ധിക്കുക..

മുഖക്കുരു നീക്കം ചെയ്യാന്‍ ബാഹ്യസമ്മര്‍ദ്ദം നല്‍കുമ്പോള്‍, ഇതിലുള്ള ഈ ബാക്ടീരിയയും മറ്റും മറ്റൊരു കോശത്തിലേക്ക് പ്രവേശിക്കുവാന്‍ സാധ്യതയുണ്ട്. ഫലമോ, മറ്റൊരു മുഖക്കുരു രൂപപ്പെടും.

മുഖക്കുരു ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവ കൂടി ശ്രദ്ധിക്കുക..

മുഖക്കുരുവും സൗന്ദര്യവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട് എന്നാണ് നമ്മുടെ വിശ്വാസം. മുഖക്കുരു ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ് എങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇത് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല. എന്നാല്‍ മുഖക്കുരു പൊട്ടിക്കുന്നത് നല്ലതല്ല എന്ന് അറിയാമോ?

ചര്‍മ്മോപരിതലത്തിലുള്ള എണ്ണയും അഴുക്കും നിര്‍ജ്ജീവമായ കോശങ്ങളും ശേഖരിക്കുന്ന ഒരു ചെറിയ സഞ്ചിയായി മുഖക്കുരുവിനെ സങ്കല്‍പ്പിച്ചു നോക്കു. ഇവയില്‍ എല്ലാം അടങ്ങിയിരിക്കുന്ന ആവശ്യമില്ലാത്ത ബാക്ടീരിയകളും ഈ മുഖക്കുരുവിനുള്ളില്‍ ഉണ്ടായിരിക്കും.


മുഖക്കുരു നീക്കം ചെയ്യാന്‍ ബാഹ്യസമ്മര്‍ദ്ദം നല്‍കുമ്പോള്‍, ഇതിലുള്ള ഈ ബാക്ടീരിയയും മറ്റും മറ്റൊരു കോശത്തിലേക്ക് പ്രവേശിക്കുവാന്‍ സാധ്യതയുണ്ട്. ഫലമോ, മറ്റൊരു മുഖക്കുരു രൂപപ്പെടും. അതിനാല്‍ എത്ര വേദന അനുഭവപ്പെടുന്നുണ്ട് എങ്കിലും സൗന്ദര്യത്തിനു മങ്ങല്‍ ഏല്‍പ്പിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാലും ശരി, കഴിവതും മുഖക്കുരു പൊട്ടിക്കുവാന്‍ ശ്രമിക്കരുത്.

ഇത് മാത്രമല്ല, മുഖക്കുരു നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചര്‍മ്മത്തിന് ചെറിയതോതിലെങ്കിലും ആഘാതം ലഭിക്കുന്നതിനാല്‍ കറുത്ത പാടുകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ട്. ഇത് മുഖക്കുരുവിനേക്കാള്‍ വൈരൂപ്യം സൃഷ്ടിക്കുകയും ചെയ്യും. അനുവിമുക്തമല്ലാത്ത സൂചിയും കഴുകാത്ത കയ്യും ഉപയോഗിച്ചു മുഖക്കുരു പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ അണുബാധയ്ക്കുള്ള സാധ്യതകളും വര്‍ദ്ധിക്കുന്നു. എപ്പോഴെങ്കിലും മുഖക്കുരു ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വൃത്തിയുള്ള സാഹചര്യങ്ങളില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം.

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റും. മുഖക്കുരു വരാതിരിക്കുവാനും ഇത് സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. മത്സ്യം, വാള്‍നട്‌സ്, ഫല്‍ക്‌സ് സീഡ് എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നതും ഗുണം ചെയ്യും.

മുഖക്കുരു സ്വാഭാവികമായി ഇല്ലാതാകുവാന്‍ അനുവദിക്കുന്നതാണ് നല്ലത്. മൂന്നോ നാലോ ദിവസങ്ങള്‍ അല്ലെങ്കില്‍ ഒരാഴ്ച, അതില്‍ കൂടുതല്‍ കാലം നില്‍ക്കുന്ന മുഖക്കുരുവുണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് ഉചിതം.

Story by