അച്ഛനാണ് മോന്‍; ലോകത്തിലെ പ്രായം കുറഞ്ഞ 10 അച്ഛന്മാര്‍

കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ 12കാരന്‍ പിതാവായ വാര്‍ത്ത പുറത്തുവന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ അപൂര്‍വമാണെങ്കിലും വിദേശ രാജ്യങ്ങളില്‍ അത്ര അപൂര്‍വമല്ല. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ 10 അച്ഛന്‍മാരെ പരിചയപ്പെടാം.

അച്ഛനാണ് മോന്‍; ലോകത്തിലെ പ്രായം കുറഞ്ഞ 10 അച്ഛന്മാര്‍

1

14 വയസ് പ്രായമുള്ളപ്പോള്‍ പിതാവായ ബാലനുണ്ട് യുകെയില്‍. (പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല). ഈ 'ബാലപിതാവിന്റെ' പാത പിന്‍തുടര്‍ന്ന് മകളും തന്റെ 14 വയസില്‍ അമ്മയായി. ഇതോടെ ഇപ്പോള്‍ 29 വയസ് പ്രായമുള്ള ഇദ്ദേഹം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛന്‍ എന്ന പദവിക്ക് അര്‍ഹനായിരിക്കുകയാണ്. തന്റെ 'ചരിത്രം' മക്കള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും മകള്‍ തന്നെ 'തോല്‍പ്പിച്ചതായി' ഈ യുവ മുത്തച്ഛന്‍ പറയുന്നു.

2

റഷ്യയിലെ കാസാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന 12കാരനും ഗേള്‍ഫ്രണ്ട് 10 വയസുകാരിയും തമ്മിലുള്ള ബന്ധത്തിലാണ് 2010 ജൂലൈയില്‍ 12കാരന്‍ പിതാവായത്. ഇവരുടെ കുട്ടി പൂര്‍ണ വളര്‍ച്ചയെത്താതെയാണ് പുറത്തുവന്നത്.

3

2016ലാണ് ബെല്‍ജിയത്തിലെ 13കാരന്‍ പിതാവായത്. മോണ്‍ടിഗി ലെ ടില്ല്യൂളെന്ന തന്റെ സഹപാഠിയും ഗേള്‍ഫ്രണ്ടുമായ പെണ്‍കുട്ടിയിലാണ് ഇയാളുടെ കുഞ്ഞ് ജനിച്ചത്. മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വണ്ണം കൂടിയതാണെന്നാണ് അമ്മ ധരിച്ചത്. ഇതോടെ മകളോട് ഡയറ്റിംഗ് നടത്താനും ഇവര്‍ ഉപദേശിച്ചു.
4

ബ്രിട്ടനിലെ 13കാരനാണ് മറ്റൊരു ബാലപിതാവ്. ചാന്റ്‌ലെ സ്റ്റെഡ്മാനെന്ന ഗേള്‍ഫ്രണ്ടിലാണ് ഈ ബാലന് കുട്ടിയുണ്ടായത്. എന്നാല്‍ കുട്ടിയുടെ പിതാവ് ഈ ബാലനല്ലെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. മെയസി റോക്‌സാനെയെന്ന കുട്ടി ഈ ബാലന്റേതല്ലെന്ന് പിന്നീട് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
5

ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ 12കാരന്‍ പിതാവായ സംഭവം ഉണ്ടായിട്ടുണ്ട്. പത്തുവയസുകാരിയും 12കാരനും ഒളിച്ചും പാത്തും കളിക്കുന്നതിനിടെ യാദൃച്ഛികമായി കണ്ട ലൈംഗിക ബന്ധത്തിന്റെ ചിത്രമാണ് ഇരുവരേയും അത് പരീക്ഷിക്കുന്നതിലേക്ക് നയിച്ചത്. 2003ലാണ് സംഭവം.

6

2000ത്തിലാണ് റഷ്യയിലെ 13കാരന്‍ പിതാവായത്. 8 വയസുകാരിയായ അയല്‍വാസിയെ ബലാല്‍സംഗം ചെയ്തതിന്റെ ഫലമായാണ് ബാലന്‍ പിതാവായത്. സാധാരണ 8 വയസുകാരി മാതാവാകുന്നത് അത്യപൂര്‍വ സംഭവമാണെന്നിരിക്കെ ഈ പെണ്‍കുട്ടി എട്ടാം വയസില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി.

7

ബ്രിട്ടനില്‍ തന്നെ 13 വയസില്‍ പിതാവായ മറ്റൊരു ബാലനുണ്ട്. 12കാരിയുമായുള്ള ബന്ധത്തിലാണ് ഈ ബാലന്‍ പിതാവായത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കള്‍ ഇവരാണെന്ന് കരുതുന്നു. എലമെന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

8


സീന്‍ സ്റ്റ്യുവര്‍ട്ടെന്ന 12കാരന്‍ പിതാവായ സംഭവം വളരയേറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അയല്‍വാസിയായ എമ്മ വെബ്സ്റ്ററെന്ന 15കാരിയുമായുള്ള ബന്ധത്തിലൂടെയാണ് സ്റ്റ്യൂവര്‍ട്ട് പിതാവാകുന്നത്. 1998ലാണ് സംഭവം നടന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയും എമ്മ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുകയും ചെയ്തു. മോഷണക്കുറ്റത്തിന് നിരവധിത്തവണ അറസ്റ്റിലായ സീന്‍ സ്റ്റ്യുവര്‍ട്ട് ഇപ്പോള്‍ ജയിലിലാണ്.

[caption id="" align="alignleft" width="468"]youngest father in the world എന്നതിനുള്ള ചിത്രം
സീന്‍ സ്റ്റ്യുവര്‍ട്ട് ഭാര്യക്കും കുഞ്ഞിനുമൊപ്പം [/caption]

9

ന്യൂസിലന്റിലെ ഓക്‌ലണ്ടില്‍ 11കാരന്‍ പിതാവായ സംഭവം ഉണ്ടായിട്ടുണ്ട്. 36കാരിയായ സഹപാഠിയുടെ അമ്മയിലാണ് ഈ ബാലന്‍ പിതാവാകുന്നത്. ക്ലാസില്ലാത്ത ദിവസം സഹപാഠിയോടൊപ്പം അവന്റെ വീട്ടില്‍ പോയ ബാലനെ മദ്യം കൊടുത്താണ് യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത്. ഇവര്‍ ഗര്‍ഭം ധരിക്കുന്നത് വരെ തുടര്‍ച്ചയായ മാസങ്ങളില്‍ ബാലനെ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

10

1910ല്‍ ചൈനയിലെ ഒരു 9കാരന്‍ പിതാവായ സംഭവമുണ്ട്. ഈ ബാലനാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന് കരുതപ്പെടുന്നത്. ജനസംഖ്യാ വിസ്‌ഫോടനത്തിനരികയുള്ള രാജ്യമാണെങ്കിലും ബാല വിവാഹങ്ങളും ബാല ലൈംഗിക ബന്ധങ്ങളും അത്ര അപൂര്‍വമല്ലാത്ത രാജ്യമാണ് ചൈന. എട്ടുവയസ് മാത്രം പ്രായമായിരുന്നു ഈ ബാലന്റെ പങ്കാളിക്ക് ഉണ്ടായിരുന്നത്.