നിലമ്പൂര്‍ വെടിവെപ്പ്: സര്‍ക്കാരിന് പങ്കില്ലെന്ന് ജി. സുധാകരന്‍

നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍.

നിലമ്പൂര്‍ വെടിവെപ്പ്: സര്‍ക്കാരിന് പങ്കില്ലെന്ന് ജി. സുധാകരന്‍

കൊച്ചി: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഏട്ടുമുട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയായിരിക്കില്ല നടന്നത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷത്തിന്റെ നിലപാടുതന്നെയാണ് സര്‍ക്കാറിനുള്ളതെന്നും ജി.സുധാകരന്‍ വ്യക്തമാക്കി.


നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ്ബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നുള്ള കാര്യവും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Read More >>