എസ് ജാനകിയുടെ പാട്ടു വിശേഷണങ്ങളുമായൊരു സായാഹ്നം; 'തേനും വയമ്പും'

ഗായിക എസ് ജാനകിയുടെ പാട്ടു വിശേഷങ്ങളുമായൊരു സായാഹ്നം, തേനും വയമ്പും ഷാര്‍ജയില്‍ ആഘോഷിച്ചു. നന്ദകുമാര്‍ പള്ളിയിലിന്റെ സിത്താര്‍ കച്ചേരിയോടെ പരിപാടികള്‍ക്ക് തുടക്കമായത്

എസ് ജാനകിയുടെ പാട്ടു വിശേഷണങ്ങളുമായൊരു സായാഹ്നം;

ഷാര്‍ജ: ഗായിക എസ് ജാനകിയുടെ പാട്ടു വിശേഷങ്ങളുമായൊരു സായാഹ്നം, തേനും വയമ്പും ഷാര്‍ജയില്‍ ആഘോഷിച്ചു. നന്ദകുമാര്‍ പള്ളിയിലിന്റെ സിത്താര്‍ കച്ചേരിയോടെ പരിപാടികള്‍ക്ക് തുടക്കമായത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക്‌ഫെയര്‍ അംഗം മോഹന്‍ കുമാര്‍ 'സൂര്യകാന്തി... സൂര്യകാന്തി' എന്നഗാനം പാടി. ജാനകിയെക്കുറിച്ച് പുസ്തകം രചിച്ച് റിക്കോര്‍ഡ് ഹോല്‍ഡേഴ്‌സ് റിപ്പബ്ലിക്കിന്റെ ലോക റിക്കാര്‍ഡ് നേടിയ അഭിലാഷ് പുതുക്കാട് രചനാ അനുഭവങ്ങള്‍ പങ്കുവെച്ചു. എസ്. ജാനകിയുടെ ഇഷ്ടഗാനങ്ങള്‍ അംബിക പാടി. ലക്ഷ്മി അരുണ്‍ ജാനകിയുടെ തമിഴ്ഗാനങ്ങളെ കോര്‍ത്തിണക്കി നൃത്തം അവതരിപ്പിച്ചു. ഡോ.ഭാസ്‌ക്കര്‍ എസ്. ജാനകിയുടെ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്തു.


duba

മച്ചിങ്ങല്‍ രാധാകൃഷ്ണനാണ് ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങ് അവതരിച്ചത്. എം.സി.എ.നാസര്‍, സംജിത്ത് ഇല്ലികോട്ടില്‍, സുജിത്ത് നൊച്ചൂര്‍, അരുണ്‍ നാഥ്, ടി.കെ.ഉണ്ണി, ലക്ഷ്മിമേനോന്‍, ഉല്ലാസ് ആര്‍.കോയ, എയഞ്ചല്‍ എബ്രഹാം. തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രന്ഥകാരനായ അഭിലാഷ് പുതുക്കാടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ അഭിനന്ദനം മോഹന്‍ കുമാര്‍ അറിയിച്ചു.

രാപ്പാള്‍ സുകുമാരമേനോന്‍, എസ്.ജാനകിയെകുറിച്ച എഴുതിയ കവിത അദ്ദേഹത്തിന്റെ മകനും സംഗീത സംവിധായകനുമായ ഹരികൃഷ്ണ ആലപിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആല്‍ബം 'ആവണിരാവിലെ' ജി.വേണുഗോപാല്‍ പാടിയ ഗാനത്തിന്റെ ലോഞ്ചും മോഹന്‍ കുമാര്‍, മൊയ്തീന്‍ കോയ, ജോഷിമംഗലത്ത് എന്നിവര്‍ ചേര്‍ന്നു നടത്തി.

ഒരു ഗായിക വേദിയില്‍ നിന്നു പാടുമ്പോള്‍ പോലും അവരുടെ മുഖത്ത് ഒരുവികാരങ്ങളും നമ്മുക്ക് കാണാന്‍ കഴിയില്ല, പക്ഷെ അതെല്ലാം ആ ശബ്ദത്തില്‍ അനുഭവമാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത് മൊയ്തീന്‍ കോയ പറഞ്ഞു. ജാനകിയമ്മയെന്ന അമ്മ അഭിലാഷുമായുടെ വ്യക്തിപരമായ അടുപ്പം നേരിട്ട് അറിയുന്നൊരാള്‍ കൂടിയാണ് താന്‍. ഈ പുസ്തകത്തിനുഇപ്പോള്‍ ലഭിക്കുന്നഅംഗീകാരങ്ങള്‍ ഒരുമകന്‍ അമ്മയ്ക്ക് സമ്മര്‍പ്പിച്ച സ്‌നേഹത്തിനുള്ളതാണെന്നാണ് തനിക്ക് പറയാനുള്ളത്. തന്റെപ്രിയപ്പെട്ട ഈ അനിയന്റെ സമര്‍പ്പണത്തിനു ഈ അംഗീകാരങ്ങള്‍ ലഭിക്കുന്നതില്‍ എനിക്കുവളരെ സന്തോഷമുണ്ടെന്നും മൊയ്തീന്‍ കോയ പറഞ്ഞു.

ചിന്തയുടെ തീപ്പൊരികളെ വാരിവിതറിയ കുമാരാശന്റെ വീണപൂവിനെകുറിച്ച് അദ്ധ്യാപകന്‍ ക്ലാസെടുക്കുമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് കവിത പഠിച്ചതെന്ന് ജോഷി മംഗലത്ത് പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ശേഷം വയലാര്‍ വീണപൂവിനെപറ്റി പാട്ടെഴുതുകയും ആ ഗാനം എസ്.ജാനകിയുടെ ശബ്ദത്തില്‍ കേട്ടപ്പോള്‍ കുമാരനാശനോടും വീണപൂവിനോടും വല്ലാത്ത അഭിനിവേശമാണ് തോന്നിയതെന്നും ജോഷി മംഗലത്ത് പറഞ്ഞു.