ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വിമുഖത; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

മറ്റുള്ള കാര്യങ്ങള്‍ ഭേദഗതി ചെയ്യാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വിമുഖത കാണിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ട് അധികാരമേറി 2 വര്‍ഷമായിട്ടും സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ നടപ്പാക്കാത്തതെന്നും കോടതി ചോദിച്ചു.

ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വിമുഖത; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതിന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. മറ്റുള്ള കാര്യങ്ങള്‍ ഭേദഗതി ചെയ്യാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ വിമുഖത കാണിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അഴിമതിക്കെതിരെ പോരാട്ടം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പിന്നെ എന്തുകൊണ്ട് അധികാരമേറി 2 വര്‍ഷമായിട്ടും സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ നടപ്പാക്കാത്തതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമര്‍ശനം


പാര്‍ലമെന്റ് ഭേദഗതി പാസാക്കിയാലും ഇല്ലെങ്കിലും അടുത്ത രണ്ടരവര്‍ഷത്തിനുള്ളില്‍ ലോക്പാല്‍ ബില്‍ നടപ്പാക്കണം. ലോക്പാല്‍ ബില്‍ നടപ്പില്‍വരുത്തുന്നത് സംബന്ധിച്ച് സമയപരിധി കോടതിയെ അറിയിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് കോടതി വ്യക്തമാക്കി.

ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്രയുംനാള്‍ ബില്‍ നടപ്പാക്കാന്‍ വൈകിച്ചത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സഭയില്‍ ഏറ്റവും ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ ഉള്‍പ്പെടുത്തി ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്പാല്‍ നിയമവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിപക്ഷനേതാവ് അത്യാവശ്യമാണെന്ന് സുപ്രീംകോടതി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ചില തസ്തികകളില്‍ സര്‍ക്കാര്‍ ലോക്പാലിന് സമാനമായ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുണ്ട്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ സിബിഐ തലവന്‍, മുഖ്യവിവരവാകാശ കമ്മീഷണര്‍ എന്നീ തസ്തികകളില്‍ ലോക്പാല്‍ സമാനമായ ഭേദഗതികള്‍ നടപ്പാക്കിയെന്നും സര്‍ക്കാരിനെതിരെ ഹാജരായ ശാന്തിഭൂഷണ്‍, ഗോപാല്‍ ശങ്കര നാരായണന്‍ എന്നിവര്‍ പറഞ്ഞു.

Read More >>