അഞ്ചും ആറും കാര്‍ഡുകള്‍ ഉപയോഗിച്ച് കമ്മ്യുണിസ്റ്റുകാര്‍ എടിഎമ്മുകള്‍ കാലിയാക്കാന്‍ ശ്രമിക്കുന്നതായി ടിജി മോഹന്‍ദാസ്

വര്‍ഷങ്ങള്‍ക്കു മുമ്പ് എടിഎം ഇല്ലാത്ത സമയത്ത് ബാങ്ക് രണ്ടു മണിവരെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അന്ന് നമ്മളാരും തൂങ്ങിച്ചത്തിട്ടില്ല എന്നും മോഹന്‍ ദാസ് പറയുന്നുണ്ട്.

അഞ്ചും ആറും കാര്‍ഡുകള്‍ ഉപയോഗിച്ച് കമ്മ്യുണിസ്റ്റുകാര്‍ എടിഎമ്മുകള്‍ കാലിയാക്കാന്‍ ശ്രമിക്കുന്നതായി ടിജി മോഹന്‍ദാസ്

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ വിചിത്ര വാദങ്ങളുമായി ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. എടിഎമ്മുകളിലെ പണമില്ലായ്മയും ബാങ്കുകള്‍ക്കു മുന്നിലെ ക്യൂവിനേയും തന്റെതായ ശൈലിയില്‍ പ്രതിരോധിച്ചുകൊണ്ടാണ് ടിജി മോഹന്‍ദാസ് രംഗത്തെത്തിയത്.

അഞ്ചും ആറും എടിഎം കാര്‍ഡുകള്‍ പോക്കറ്റിലിട്ട് കമ്മ്യൂണിസ്റ്റുകള്‍ എറ്റിഎമ്മുകളെല്ലാം കാലിയാക്കാന്‍ ശ്രമിക്കുന്നതായാണ് ടിജിയുടെ ആരോപണം. അതുകൊണ്ടാണ് എടിഎമ്മുകള്‍ വേഗം കാലിയാകുന്നതെന്നാണ് ടിജി നല്‍കുന്നു സൂചന. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടിജി രംഗത്തെത്തിയിരിക്കുന്നത്.
എടിഎമ്മില്‍ പണമില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാമെന്നും എന്നാല്‍ ബാങ്കില്‍ ക്യൂ നിന്നിട്ട് പണമില്ലാതെ വന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിത്തരാന്‍ കഴിയുമോ എന്നും മോഹന്‍ദാസ് ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് എടിഎം ഇല്ലാത്ത സമയത്ത് ബാങ്ക് രണ്ടു മണിവരെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അന്ന് നമ്മളാരും തൂങ്ങിച്ചത്തിട്ടില്ല എന്നും മോഹന്‍ ദാസ് പറയുന്നുണ്ട്.മറ്റൊരു ട്വീറ്റില്‍ ബാങ്കുകള്‍ക്കു മുന്നില്‍ ജനങ്ങള്‍ തളര്‍ന്നു വീഴുന്നതിനെയും മോഹന്‍ദാസ് പരിഹസിച്ചിട്ടുണ്ട്. 'കള്ളുകട, റെയില്‍വേ സ്റ്റേഷന്‍, സിനിമ തിയേറ്റര്‍, റേഷന്‍ കാര്‍ഡ്, വോട്ട് ഇതൊന്നും ക്യൂ അല്ലേ? എടിഎമ്മിനു മുമ്പില്‍ മാത്രം ബോധക്കേട് വരുന്നതോ വരുത്തുന്നതോ?'- എന്നാണ് മോഹന്‍ദാസിന്റെ ചോദ്യം.

Read More >>