ഇസ്ലാം വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; ബംഗ്ലാദേശിലുണ്ടായ കലാപത്തില്‍ 15 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു

പ്രദേശത്തെ നൂറു കണക്കിനു ഹിന്ദുക്കളുടെ വീടുകള്‍ അക്രമകാരികള്‍ കൊള്ളയടിച്ചു. തൊട്ടുപിന്നാലെ ഹബിബ്ഗഞ്ചിലെ മധാബ്പൂരിലും ക്ഷേത്രങ്ങള്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായി.

ഇസ്ലാം വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; ബംഗ്ലാദേശിലുണ്ടായ കലാപത്തില്‍ 15 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബംഗ്ലാദേശില്‍ സാമുദായിക സംഘര്‍ഷം. ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ അപമാനിച്ച് പോസ്റ്റിട്ടെന്നാരോപിച്ചാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 15 ഹിന്ദു ക്ഷേത്രങ്ങള്‍ നശിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രഹ്മന്‍ബാരിയ ജില്ലയിലെ നസിര്‍നഗറില്‍ ആരംഭിച്ച സംഘര്‍ഷം അതിവേഗം പടരുകയായിരുന്നു. പ്രദേശത്തെ നൂറു കണക്കിനു ഹിന്ദുക്കളുടെ വീടുകള്‍ അക്രമകാരികള്‍ കൊള്ളയടിച്ചു. തൊട്ടുപിന്നാലെ ഹബിബ്ഗഞ്ചിലെ മധാബ്പൂരിലും ക്ഷേത്രങ്ങള്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായി.

അക്രമണങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന 200ല്‍ അധികം പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുകയാണ്.

Read More >>