സൈറസ് മിസ്ത്രിയെ ടാറ്റാ സ്റ്റീല്‍ ചെയര്‍ന്മാന്‍ സ്ഥാനത്തുനിന്നും നീക്കി

വെള്ളിയാഴ്ചനടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് മിസത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്.

സൈറസ് മിസ്ത്രിയെ ടാറ്റാ സ്റ്റീല്‍ ചെയര്‍ന്മാന്‍ സ്ഥാനത്തുനിന്നും നീക്കി

മുംബൈ: ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ നീക്കി. പകരക്കാരനായി മുന്‍ എസ്ബിഐ തലവന്‍ ഒപി ഭട്ടാണെത്തുന്നത്. വെള്ളിയാഴ്ചനടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്.

വെള്ളിയാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ സൈറസ് മിസ്ത്രിയെയും നുസ്ലി വാഡിയയെയും ബോര്‍ഡ് ഡയറക്ടര്‍ന്മാരുടെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 21ന് ബോര്‍ഡ് അംഗങ്ങളുടെ യോഗം ചേരാനും ഇന്നുനടന്ന യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ മാസമാണ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തുനിന്നും നീക്കം ചെയ്തത്. സൈറസ് മിസ്ത്രിയെ ടാറ്റാഗ്രൂപ്പിന്റെ മറ്റ് സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

Read More >>