രുചിയിടങ്ങള്‍ ഇനി ചോയ്ച്ച് ചോയ്ച്ച് പോവണ്ട... എല്ലാം ഇനി വിരല്‍തുമ്പില്‍ തന്നെ

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ രുചിയില്‍ മികച്ച ഹോട്ടലുകളില്‍ എപ്പോള്‍ പോകണമെന്നും എന്തു കഴിക്കണമെന്നു വരെ ഇനി ഈ ആപ്ലിക്കേഷന്‍ പറഞ്ഞു തരും. യാത്രക്കിടെ വിശ്വസിച്ചു ഭക്ഷണം കഴിക്കാന്‍ വിഷമിക്കുന്നവര്‍ക്കും, ഭക്ഷണവും യാത്രയുടെ ഒരു പ്രധാന ഭാഗമാക്കുന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുന്നതാണ് ഈ ആപ്ലിക്കേഷന്‍...

രുചിയിടങ്ങള്‍ ഇനി ചോയ്ച്ച് ചോയ്ച്ച് പോവണ്ട... എല്ലാം ഇനി വിരല്‍തുമ്പില്‍ തന്നെ

മലബാറിന്റെ മഹത്തായ രുചി അറിയണമെങ്കില്‍ ഏതു ഹോട്ടലില്‍ പോകണം. കൊച്ചിയില്‍ നല്ല നാടന്‍ ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലം ഏതാണ്. കോഴിക്കോട്ടെ ഏറ്റവും നല്ല ബിരിയാണി ഏതു ഹോട്ടലിലേതാണ്..? പാലക്കാട് നല്ല വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലം ഏതാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് ടേസ്റ്റീസ്പോട്സ്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ രുചിയില്‍ മികച്ച ഹോട്ടലുകളില്‍ എപ്പോള്‍ പോകണമെന്നും എന്തു കഴിക്കണമെന്നു വരെ ഇനി ഈ ആപ്ലിക്കേഷന്‍ പറഞ്ഞു തരും. യാത്രക്കിടെ വിശ്വസിച്ചു ഭക്ഷണം കഴിക്കാന്‍ വിഷമിക്കുന്നവര്‍ക്കും, ഭക്ഷണവും യാത്രയുടെ ഒരു പ്രധാന ഭാഗമാക്കുന്നവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുന്നതാണ് ഈ ആപ്ലിക്കേഷന്‍.


14717053_895374757262751_2463345243123493322_n

പ്രവര്‍ത്തനം തുടങ്ങി വെറും 60 ദിവസങ്ങള്‍ കൊണ്ടുതന്നെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചുതുടങ്ങിയ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ തന്നെ ഒന്നാം നിര ആപ്പുകള്‍ക്കിടയില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഫുഡ് ടെക് ശ്രേണിയില്‍ വെറും 60 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്പാണ് ടേസ്റ്റി സ്‌പോട്‌സ്.

ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷന്‍ പല ഘടകങ്ങള്‍ പരിഗണിച്ച് വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകള്‍ മാത്രം ആണ് ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്. ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഹോട്ടലിനെ കുറിച്ചും വിശദമായ കാഴ്ചപ്പാട് നല്‍കുന്ന ചെറു വീഡിയോ, മികവാര്‍ന്ന ചിത്രങ്ങള്‍, വിശദമായ വിവരണം, അവിടുത്തെ പ്രധാന വിഭവങ്ങള്‍, അവിടെക്കുള്ള റൂട്ട് മാപ്പ് , ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങി ഉള്‍പ്പെടുത്താവുന്ന പരമാവധി വിവരങ്ങള്‍ ഈ ആപ്പ് നല്‍കുന്നുണ്ട്

ഓരോ ഹോട്ടലിനെ കുറിച്ചും നിര്‍മാതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ആളുകള്‍ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പില്‍ കാണാം. ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാനും കഴിയും. www.tastyspots.com/app എന്ന ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Read More >>