മതപരിവര്‍ത്തനത്തിന് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഉപയോഗിച്ച കുതന്ത്രങ്ങള്‍

മതസഹിഷ്ണുതയില്‍ ക്രിസ്ത്യന്‍ പാതിരിമാരും അവരുടെ ആളുകളും എത്രത്തോളം എന്തെല്ലാം ചെയ്തിരുന്നു എന്നുള്ളത് ചരിത്രപരമായി വിശകലനം ചെയ്യാം.

മതപരിവര്‍ത്തനത്തിന് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഉപയോഗിച്ച കുതന്ത്രങ്ങള്‍

നബീല്‍ ഹസ്സന്‍

കേരളത്തില്‍ ഒരു പോര്‍ച്ചുഗീസ് യുഗം ആരംഭിക്കുന്നത് 1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കാപ്പാട് കപ്പലിറങ്ങിയതോടെയാണ്. അത്യന്തം പ്രതിലോമകരമായിരുന്നുവെങ്കിലും ഇവര്‍ ഏറ്റവുമധികം ശക്തികേന്ദ്രമായി മാറിയത് ഗോവയിലായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഇക്കാര്യങ്ങളെ ഒന്നു ചെറുതായിട്ടെങ്കിലും വിലയിരുത്തുന്നത് ഈ വിശദീകരണത്തെ സാധൂകരിക്കും. 

ഏഷ്യയില്‍ വാണിജ്യവും ക്രിസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരു ഉത്തരവ് വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ അന്ന് കരസ്ഥമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഈ കാര്യങ്ങളില്‍ ഇവരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്


ജസ്യൂട്ട് പാതിരിമാരും പിന്നീട് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനവും ആരംഭിച്ചു. ഇതിനായി ഇവര്‍ ആയുധം ഉപയോഗിച്ചില്ല. മറിച്ച് മറ്റു പല രീതികളുമാണ് ഇവര്‍ അവലംബിച്ചിരുന്നത്. അതിനായി അവര്‍ ഉപയോഗിച്ച ചില തന്ത്രങ്ങള്‍ ഇവയാണ്

 • ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്ക് അരിയും മറ്റു ആഹാരസാധനങ്ങളും ഇവര്‍ സൗജന്യമായി നല്‍കി.

 • ഭേദപ്പെട്ട സാമൂഹ്യ നിലവാരത്തിലുള്ള അതായത് ഉയര്‍ന്ന ജാതിയില്‍ പെട്ട പരിവര്‍ത്തിതര്‍ക്കും കയ്യൂക്കുള്ള ആളുകള്‍ക്കും ഇവരുടെ തന്നെ സ്ഥാപനങ്ങളില്‍ ജോലിയും മറ്റു മികച്ച സ്ഥാനമാനങ്ങളും നല്‍കി.


അതിനാല്‍ ഇക്കാലത്ത് വളരെയധികം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.

ഫ്രാന്‍സിസ് സേവ്യര്‍

പിന്നീട് വന്നത് പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു. പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖനായ ഫ്രാന്‍സിസ് സേവ്യര്‍ മതവിചാരണ കോടതി ഗോവയിലും സ്ഥാപിക്കണം എന്ന് അന്നത്തെ പോപ്പിനോട് ശുപാർശ ചെയ്തിരുന്നത്രേ.

സാത്താന്‍റെ ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി.

ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത് എന്ന് ചരിത്രത്തില്‍ കാണാം. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതുമാണ് അവര്‍ എന്ന തരത്തിലായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍ സംസാരിച്ചിരുന്നത്.. ആരാധനാലയങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ഇതേ ഫ്രാൻസിസ് സേവിയർ ഇന്ന് വിശുദ്ധനായി ബഹുമാനിക്കപ്പെടുകയും ചെയ്യുകയാണ്.

സേവ്യറുടെ അസാമാന്യമായ യശ്ശസ്സിനൊപ്പമെത്തുന്നതല്ല വേദപ്രചാരകനെന്ന നിലയിൽ അദ്ദേഹം പ്രകടിപ്പിച്ച കാര്യങ്ങള്‍. വ്യക്തിപരമായ ഒട്ടേറെ പരിമിതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. താൻ എത്തിച്ചേർന്ന ദേശത്തിന്‍റെ വിവിധങ്ങളായ സംസ്കാരം അദ്ദേഹത്തിൽ ഒരു കൗതുകവും ഉണർത്തിയില്ല എന്ന് വേണം കരുതാന്‍.

സേവ്യറുടെ പ്രബോധനശൈലി അസംസ്കൃതമായിരുന്നു എന്ന് ജീവിച്ച നൂറ്റാണ്ടിന്‍റെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ മനസിലാക്കാവുന്നതാണ്.


 • മുക്കുവന്മാരെ ഞായറാഴ്ച കടലിൽ പോകുന്നതിൽ നിന്നു വിലക്കിയ അദ്ദേഹം എന്നാല്‍ വെള്ളിയാഴ്ചകളില്‍ പിടിക്കുന്ന മീനിന്‍റെ പങ്ക് പള്ളിക്കു ദാനം ചെയ്യണം എന്ന് അവരെ നിർബ്ബന്ധിക്കുകയും ചെയ്തിരുന്നു. കറുത്തവനും വേറെ ഭാഗം തിരിക്കുന്നതുമുണ്ടായിരുന്നു

 • ഇതരമതങ്ങളോടും വിശ്വാസങ്ങളോടും അദ്ദേഹം ഒട്ടും സഹിഷ്ണുത കാട്ടിയില്ല. ക്രിസ്തുമതത്തിലേക്കു പരിവർത്തിതരായ പറവർ കുടുംബങ്ങളിലെ മുതിർന്നവർ സൂക്ഷിച്ചിരുന്ന പരദേവതാവിഗ്രഹങ്ങൾ നശിപ്പിക്കാൻ അദ്ദേഹം കുട്ടികളെ ഉത്സാഹിപ്പിച്ചു.

 • ഗോവയിൽ മതദ്രോഹവിചാരണ ഏർപ്പെടുത്താൻ അദ്ദേഹം പോർച്ചുഗലിലെ ജോൺ മൂന്നാമൻ രാജാവിനോട് അഭ്യർത്ഥിച്ചിരുന്നു.

 • ഗോവയുടെ സംസ്കാരവൈവിദ്ധ്യം മടുത്തിട്ടാണ് സേവ്യർ ഒടുവിൽ അവിടം വിട്ടുപോയത്. "മുസ്ലിമുകളും യഹൂദരും ഇല്ലാത്തിടമാണ് എനിക്കു വേണ്ടത്...കലർപ്പില്ലാത്ത പേഗന്മാരെ എനിക്കു തരിക" എന്ന് അദ്ദേഹം എഴുതി.

 • അനേകം തലമുറകളുടെ ക്രിസ്തീയപാരമ്പര്യം ഉണ്ടെങ്കിൽ മാത്രമേ നാട്ടുകാരെ പൗരോഹിത്യത്തിലേക്ക് ഉയർത്താവൂ എന്ന് സേവ്യർ നിഷ്കർഷിച്ചു. നാട്ടുകാരായ പുരോഹിതന്മാർ പോർച്ചുഗീസുകാരുടെ കുമ്പസാരം കേൾക്കുന്നത് അദ്ദേഹത്തിനു ചിന്തിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.


ഇങ്ങനെയെല്ലാം ദ്രവ്യലാഭത്തിനായി പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്ക ആളുകളും പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു വന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും മതവിചാരണ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനവും വലിയ തോതില്‍ നടന്നിരുന്നു.

 • ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം നിക്ഷേപിക്കും. ഇതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും.

 • സെന്റ് പോളിന്‍റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി തന്‍റെ ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് ക്രിസ്ത്യാനിയാവുക എന്നതു മാത്രമായിരിക്കും ഏക മാര്‍ഗ്ഗം.

 • ചെറിയ കുട്ടികളെ വീട്ടിൽ നിന്നും അപഹരിച്ചു കൊണ്ട് പോയി മാമോദീസ മുക്കി, കാത്തിക്യുമിനസ് എന്ന കേന്ദ്രങ്ങളിൽ പാർപ്പിച്ചു. കുട്ടികളുടെ മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങൾ ആയിരുന്നു ഇവ. പശുക്കുട്ടി പോവുമ്പോൾ പിറകെ പശുവും എത്തും എന്ന സിദ്ധാന്ത പ്രകാരം ആയിരുന്നു ഇത്. അനാഥക്കുട്ടികളെ ഏറ്റെടുത്തും മാമോദിസ മുക്കി മതപരിശീലനം നല്കി


മതവിചാരണയിലൂടെ ആധിപത്യം..

ഫ്രാന്‍സിസ് സേവ്യറിന്‍റെ ആഗ്രഹപ്രകാരംതന്നെ മതവിചാരണ ആരംഭിച്ചെങ്കിലും അതു കാണാന്‍ സേവ്യറിന് കഴിഞ്ഞില്ല . അദ്ദേഹത്തിന്‍റെ മരണത്തിന് 8 വര്‍ഷത്തിനു ശേഷം 1560 ല്‍ ആണ് ഗോവയില്‍ മതവിചാരണ ആരംഭിക്കുന്നത്. അവിടെ നിന്ന് തുടങ്ങി 1812 വരെ 252 വര്‍ഷം നീണ്ടുനിന്ന ഈ ഭീകരത യൂറോപ്യന്‍ മതവിചാരണയെ പോലും കാലദൈര്‍ഘ്യം കൊണ്ട് വെല്ലുന്നതാണ്.

1812 ല്‍ മത വിചാരണ നിര്‍ത്തലാക്കിയതോടെ അതു സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു. ആയതിനാല്‍ അതിന് ഇരയായവരെപ്പറ്റി കൃത്യമായ കണക്കുകളില്ല. ലഭ്യമായ കണക്കുകള്‍ വച്ചാല്‍ പോലും ഇരുപതിനായിരത്തില്‍ അധികം പേര്‍ കുറ്റവിചാരണയ്ക്ക് വിധേയരായി എന്നാണ് അറിയാന്‍ കഴിയുന്നത്‌.

ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും.

മരണത്തില്‍ പോലും കാരുണ്യം കാണിക്കാത്ത ശിക്ഷാവിധികള്‍..

ക്രിസ്ത്യാനിയായി മുദ്രണം ചെയ്യപ്പെട്ട ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം. മറ്റു മതങ്ങളെ തകര്‍ക്കുകയും അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശവും ഇതിനു പിന്നില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌.

കുറ്റം ആരോപിക്കപ്പെടുന്നവരെ മതവിചാരണ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി അതിക്രൂരമായ പീഡനങ്ങളാണ് ഇങ്ങനെ അടയ്ക്കപ്പെട്ട ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്.
കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക, തീ കത്തിച്ചു അതിനു മുകളില്‍ ഇവരെ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് പീഡനമുറകള്‍.

ചിലരെ അവരുടെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദഗ്ധമായിട്ടാണ് ഇവ ചെയ്തു വന്നത്.

മതവിചാരണാ മേലാളന്മാരുടെ അത്താഴത്തിനു ശേഷമുള്ള വിനോദപരിപാടികളായിരുന്നു ഈ പീഡനങ്ങള്‍ അരങ്ങേറുന്നത്. സ്ത്രീ തടവുകാരെ പലപ്പോഴും മേലാളന്‍മാരുടെ മുന്നില്‍ വച്ചാണ് പീഡിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ മതവിചാരണ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടുമായിരുന്നു പോലും. ക്രൂരത അവിടെയും അവസാനിക്കില്ല. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യുകയും കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

ഇനി ഏതെങ്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോടു കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ മതവിചാരണകോടതി ഉത്തരവിറക്കും

ഒരാള്‍ കുറ്റം ചെയ്യുമ്പോള്‍ ദൈവദൂഷണം പറയുകയോ ആരെങ്കിലും അതു കേട്ടുകൊണ്ടു നില്‍ക്കുകയോ ചെയ്‌താല്‍ പോലും കോടതിയുടെ മുന്‍പില്‍ ഇവ ഗുരുതരമായ കുറ്റങ്ങളാണ്. ആരൊക്കെ ഇവരുടെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലങ്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇരയുടെ ബന്ധുക്കളെയോ പരിചയക്കാരുടേയോ പേരു കൂടി പറയാന്‍ നിര്‍ബന്ധിക്കും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഡനവും വിചാരണയും പിന്നെയും തുടരും.

ഇവ കൂടാതെ മതവിചാരണ കോടതി പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി.


 • പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍, പള്ളികള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല.

 • ഏകാദശി, മരണാനന്തരകര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ ഇനി പാടില്ല.

 • മറ്റു മത വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല.

 • വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു.

 • ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി.

 • ക്രിസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി.

 • ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി.

 • ക്രിസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും, ഹിന്ദുക്കള്‍ക്ക് കീഴില്‍ ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു.


അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പങ്കു കൊള്ളണമെന്നും നിഷ്കര്‍ഷിച്ചിരുന്നു എന്ന് പറയപ്പെടുന്നു.

ഇങ്ങനെയുള്ള കിരാത നടപടികളുടെ ഫലമായി 17 ആം നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും ഗോവൻ ജനസംഖ്യയിൽ കേവലം നാമാവശേഷം മാത്രമായി അക്രൈസ്തവരുടെ എണ്ണം കുറഞ്ഞു. പക്ഷെ യഥാർത്ഥത്തിൽ, മതവിചാരണക്ക് വിധേയരാക്കപ്പെട്ട ആൾക്കാരുടെ അന്തിമ വിധി എന്തായിരുന്നു എന്ന് പുറം ലോകം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ കണക്കുകൾ ഒരിക്കലും പൂർണ്ണമായിരുന്നില്ല

ഗോവയിലെ മതപരിവർത്തന ശ്രമങ്ങൾ റോമൻ കത്തോലിക്കാപ്പള്ളിയുടെയും പോർച്ചുഗീസ് ഭരണകൂടത്തിന്‍റെയും കൂട്ടായ പ്രവർത്തനം ആയിരുന്നു. ചിന്തിച്ചു നിർദ്ദേശിക്കാൻ ഉള്ള മേൽക്കൈ പള്ളിക്കും നടപ്പിലാക്കാനുള്ള മേൽക്കൈ ഭരണത്തിനും!

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഏതങ്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ചു മതങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നുള്ളത് ഒന്ന് അറിയിക്കാന്‍ വേണ്ടി മാത്രംചിലതു കൂടി ഇതിനൊപ്പം ചേര്‍ക്കുന്നു

കമ്മ്യൂണിസത്തോട് അകലം പാലിച്ച്...

സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം ഉണ്ടായതിനു ശേഷം ഇവരുടെ തനി സ്വരൂപം വെളിപ്പെടുത്തിക്കൊണ്ട് ഇവര്‍ വീണ്ടും രംഗം സജീവമാക്കി.

1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ മദ്ധ്യതിരുവിതാംകൂറിൽ, വിശേഷിച്ച് തിരുവല്ലാ താലൂക്കിലെ നിരണത്ത് മുഴങ്ങിക്കേട്ട മുദ്രാവാക്യമുണ്ടായിരുന്നു കേരളത്തിന്‍റെ രാഷ്ട്രീയ ഭാവിയുടെ നടുവൊടിച്ച മുദ്രാവാക്യമാണത്:
"പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്നു വിളിപ്പിക്കും"

കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്‍റെ പ്രതിനിധികളായ കമ്മ്യൂണിസ്റ്റുകാർ ഭരണത്തിലെത്തിയതിലുള്ള അസഹിഷ്ണുതയുടെ തീവ്രത എത്രത്തോളമുണ്ടായിരുന്നുവെന്ന് ഈ മുദ്രാവാക്യം വിളിച്ചവരുടെ ആവേശവും അത്യുത്സാഹവും പരിശോധിച്ചാൽ മനസിലാക്കാം.

ഭൂപരിഷ്കരണനിയമം, വിദ്യാഭ്യാസനയം, ക്രമസമാധാനപ്രശ്നം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ മൂന്നു കാരണങ്ങളും സാധാരണക്കാരായ പൊതുജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒരു വലിയ പ്രശ്നമായിരുന്നില്ല.

എന്നാല്‍ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും, ഏതെങ്കിലുമൊരു പ്രാദേശിക പ്രശ്നം ഊതിപ്പെരുപ്പിച്ച് കെട്ടുകഥകൾ ഉണ്ടാക്കി ജനങ്ങളെ ഭയവിഹ്വലരാക്കുന്ന ഒരു തന്ത്രമായിരുന്നു ഇവര്‍ ഇതിനു വേണ്ടി പരീക്ഷിച്ചത്.

ക്രിസ്ത്യന്‍ മതമേലധ്യക്ഷൻമാരുടെ സമ്മർദ്ദനത്തിനും ഭീഷണിക്കും മുന്നില്‍ ഒരു ജനാധിപത്യം തകര്‍ന്നു വീണു. കമ്മ്യൂണിസ്റ്റ് ചെകുത്താന്മാർ ഇവിടെ ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ ഇനി പള്ളിയും അമ്പലവും പിന്നെ സ്കൂളുകളും ഇടിച്ചു നിരത്തപ്പെടും എന്ന് പ്രചരിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌വല്‍കരണത്തിനുള്ള പണിയാണ് ഇവയെല്ലാം എന്ന് വ്യാപകമായ കുപ്രചരണം നടത്തുകയും മറ്റുള്ളവരെ കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തു. അതിന്‍റെ ഫലം ഒടുവില്‍ കണ്ടു...

ഒരു ഞായറാഴ്ച കുർബ്ബാനക്കുശേഷം നിരണത്തെ ഒരു പള്ളിയിലെ വികാരിയച്ചൻ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ട് തന്നാലാവുന്ന ഒരു ചെറിയ വെടി കൂടി പൊട്ടിച്ചു.
ഈശ്വര വിശ്വാസികളെ തിരഞ്ഞുപിടിച്ച് റഷ്യയിൽ നിന്നും ചൈനയിൽ നിന്നും വരുന്ന ചെമ്പടകമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ബലാല്‍ക്കാരമായി മാമോദീസാ മുക്കും

എന്നുള്ളതായിരുന്നു ആ പാതിരിയുടെ കണ്ടുപിടുത്തം...ഇവയെല്ലാം പറയുന്നുണ്ട്!

Courtesy: Nabeel Hassan's Facebook Post
Disclaimer: The views and opinions expressed here in this article are solely those of the author in his private capacity and do not necessarily represent or reflect the views and opinions of Narada News Malayalam. It is published to initiate a discussion on the subject and we neither endorse, nor reject the conclusions thereof.

Read More >>