ലോകത്തോട് ഇന്ത്യ അഴുക്കാണെന്നുപറയുന്ന ലോഗോയും താമര നിറവുമായി 2000 രൂപ നോട്ട്

ലോകത്തിനു മുന്നില്‍ പട്ടിണിയുടെ പേരില്‍ ഇന്ത്യയെ അപമാനിച്ചുവെന്ന വിമര്‍ശനം കേട്ടത് സ്ലംഡോഗ് മില്യണേയര്‍ സിനിമയാണെങ്കില്‍ പുതിയ 2000 രൂപ നോട്ടിലെ ഇന്ത്യ ശുചിയാക്കാനുള്ള ആഹ്വാനം ലോകത്തോട് പറയുന്നത് എന്താണ്?

ലോകത്തോട് ഇന്ത്യ  അഴുക്കാണെന്നുപറയുന്ന ലോഗോയും താമര നിറവുമായി 2000 രൂപ നോട്ട്

ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ഒന്നാം നമ്പര്‍ ഇന്ത്യന്‍ റുപ്പിക്ക് താമര നിറം. പോരാത്തതിന് ഇന്ത്യ അഴുക്കാണെന്ന് സൂചിപ്പിച്ച് സ്വച്ഛ് ഭാരത് ലോഗോയും- രാജ്യത്തെ ഏറ്റവും വലിയ നോട്ട് കയ്യിലെടുത്ത് സൂഷ്മമായി നോക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഡിസൈന്‍ അംശങ്ങള്‍ നിറയെ. പുതിയ 2000 രൂപ നോട്ടിന്റെ ഡിസൈനില്‍ രാഷ്ട്രീയം പ്രയോഗിച്ചു എന്ന വിമര്‍ശനം ഉയരും.

മലിനമായ രാജ്യമാണ് ഇന്ത്യയെന്ന് പരിഹസിച്ചുവെന്ന പേരില്‍ ഏറെ പഴി കേട്ട സ്ലംഡോഗ് മില്യണയര്‍ സിനിമയ്ക്ക് തുല്യമായ വിമര്‍ശനങ്ങള്‍ പുതിയ നോട്ടും കേള്‍ക്കേണ്ടി വരും. നോട്ടിന്റെ പിന്നാമ്പുറത്ത് ഗാന്ധി കണ്ണട അച്ചടിച്ചിട്ടുണ്ട് എന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍.


lotus

എന്നാലത് ഗാന്ധി കണ്ണടയല്ല നരേന്ദ്ര മേദിയുടെ ബ്രാന്‍ഡിങ്ങ് പ്രൊജക്ടായി മാറിയ സ്വച്ഛ് ഭാരതിന്റെ ലോഗോയാണ് നോട്ടില്‍ പതിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ ശുചിയല്ല എന്ന ആശയം ലോകത്തോട് പറയുന്നതായി പുതിയ നോട്ടിലെ ലോഗോ പ്രയോഗം.

2014 ഒക്ടോബര്‍ 2ന് മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത്. സ്വച്ഛ് ഭാരതിന്റെ അര്‍ത്ഥം തേടുന്ന വിദേശിക്ക് ക്ലീന്‍ ഇന്ത്യാ മിഷന്‍ എന്ന ഇംഗ്ലീഷ് ലഭിക്കും. അതിന് ഈ രാജ്യം മലിനമാണെന്ന അന്തരാര്‍ത്ഥം കൂടിയുണ്ടെന്ന് മോദിയുടെ പദ്ധതിയെ നോട്ടിലാക്കിയവര്‍ മറന്നു.

Swachh_Bharat_Logo_Hindi_750x500px
ഇനി ക്ലീന്‍ ഇന്ത്യാ മിഷന്‍ എന്താണെന്ന് ഗൂഗുളില്‍ സെര്‍ച്ച് ചെയ്യുന്ന ഇന്ത്യയിലേയ്ക്ക് വരുന്ന വിദേശിക്ക് ലഭിക്കുന്ന വിവരം ഇങ്ങനെ: രാജ്യത്തെ 4041 നഗരങ്ങളും റോഡുകളും തെരുവുകളും അടിസ്ഥാന സൗകര്യങ്ങളും ശുചീകരിക്കുന്ന പദ്ധതിയാണ് സ്വച്ഛ് ഭാരത്. ഇത് രാജ്യത്തെ എക്കാലത്തേയും ഏറ്റവും വലിയ ശുചീകരണ പരിപാടിയാണ് (അതായത് ഇതേ വരെ രാജ്യം ശുചിയല്ലെന്നു തന്നെ, ശുചീകരണമൊക്കെ തുടങ്ങുന്നതേയുള്ളു).

പോരാത്തതിന് 3 ദശലക്ഷം സര്‍ക്കാര്‍ഉദ്യോഗസ്ഥരും സ്‌കൂള്‍ കോളേജ് സ്റ്റുഡന്റ്‌സുമെല്ലാം നയിക്കുന്നതാണ് ഈ ശുചീകരണമെന്ന് (വിദേശിക്ക് അപ്പോള്‍ മനസിലാകുന്നത്, സ്ലം ഡോഗ് മില്യണേഴ്‌സില്‍ പറയുന്നത് സത്യം തന്നെ എന്നാണ്)
സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യവും അതിന്റെ ആശയവും പ്രചരിപ്പിക്കേണ്ടത് ഇന്ത്യക്കാരോടാണ്. എന്നാല്‍ ലോകമാകെ വിനിമയം ചെയ്യപ്പെടുന്ന നോട്ടില്‍ എന്തിനാണ് ഇന്ത്യ മലിനമാണെന്ന ആശയം പ്രചരിക്കാനുതകുന്ന വാചകം തിരുകി കയറ്റിയതെന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വരും- ശുചീകരണത്തിലേയ്ക്ക് ഒരു പടി കൂടി എന്ന പദ്ധതിയുടെ അടിക്കുറിപ്പും നോട്ടിലുണ്ട്.

[caption id="" align="alignleft" width="356"]Image result for slumdog millionaire against സ്ലം ഡോഗ് മില്യണേയര്‍ സിനിമയ്ക്കെതിരായ പ്രതിഷേധം[/caption]

നിറത്തിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ ഔദ്യോഗിക പുഷ്പത്തെ വല്ലാതെ പരിഗണിച്ചിട്ടുണ്ട് നോട്ട്. ബിജെപിയുടെ ചിഹ്നമാണ് താമരയെന്നു മറന്നു പോയവരുടെ കണ്ണില്‍ നിറം പെടണമെന്നില്ല. ബിജെപി പതാകയില്‍ ഉപയോഗിക്കുന്നത് കാവിയും പച്ചയും നിറമുള്ള താമരയാണ്. നോട്ടില്‍ യഥാര്‍ത്ഥ താമര നിറമാണ്.

നോട്ടിന്റെ നിറം താമരയുടെ വിവിധ ഷെയ്ഡുകളാണ്. താമര ഇലയും പൂവുമല്ലേയെന്ന് തോന്നിപ്പിക്കുന്ന ഡിസൈന്‍ ഗാന്ധിതലയുള്ള മുന്‍പുറത്തുണ്ട്. പിന്നില്‍ ആന, മയില്‍ എന്നവയ്‌ക്കൊപ്പം താമര ആവര്‍ത്തിക്കുന്നു.

തെരുവുപട്ടിയായ കോടീശ്വരന്‍- എന്നാണ് ഇന്ത്യക്കാരെ വിശേഷിപ്പിച്ചതെന്ന പേരില്‍ മാത്രമല്ല, ഇന്ത്യ സിനിമയില്‍ കാണുന്ന തെരുവുകള്‍ മാത്രമാണ് ഇവിടമെന്ന തെറ്റിദ്ധാരണ ലോകര്‍ക്കുണ്ടാകാന്‍ അത് കാരണമാകുമെന്നും ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ ഇവിടേയ്ക്ക് സഞ്ചാരികള്‍ വരാതാകുമെന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ 2000 രൂപയുടെ വരവിന് കയ്യടിച്ച അതേ അമിതാഭ് ബച്ചനാണ് സ്ലംഡോഗ് മില്യണേയര്‍ സിനിമ രാജ്യത്തെ അപമാനിക്കുന്നുവെന്ന പ്രതിഷേധം ഉയര്‍ത്തിയത്. ഇതിന്‌ തുല്യമല്ലേ നോട്ടിലെ ഇന്ത്യ ശുചിയാക്കാനുള്ള ആഹ്വാനമെന്ന ചോദ്യത്തിന് ബച്ചനും ഉത്തരം പറയേണ്ടി വരും. Image result
നിരോധിച്ച 1000 രൂപ നോട്ടില്‍ ഇത്തരത്തിലുള്ള യാതൊരു പ്രസ്താവനകളും ഇല്ലായിരുന്നു- നാനാത്വത്തില്‍ ഏകത്വം പോലെയുള്ള ലോകത്തിനു മുന്നില്‍ അഭിമാനകരമായി അവതരിപ്പിക്കാവുന്ന പ്രസ്താവനകളുണ്ടായിട്ടും സ്വച്ഛ്ഭാരത് തിരഞ്ഞെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നുറപ്പ്.

ദേശീയ വാദികള്‍ രാജ്യത്തെ അപമാനിച്ചുവെന്നപേരില്‍
നോട്ടിലെ സ്വച്ഛ് ഭാരതിനെതിരെ തിരിയുമോ എന്ന് കണ്ടറിയാം- അവരിലെല്ലാം ദേശീയതയാണോ, മോഡി ഭക്തിയാണോ ഉള്ളതെന്നറിയാനുള്ള അസുലഭാവസരമാണിത്.

Read More >>