ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനം അവകാശപ്പെട്ട് സ്ത്രീപ്രവേശന വിഷയത്തില്‍ കക്ഷിചേരാനെത്തിയ പന്തളം രാജാവിന് സുപ്രീംകോടതിയില്‍ തിരിച്ചടി

അയ്യപ്പന്റെ ദത്തു പിതാവാണ് തന്റെ കക്ഷിയെന്നും അതുകൊണ്ടുതന്നെ ക്ഷേത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിക്കണമെന്നും അഡ്വ. രാധാകൃഷ്ണന്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കോടതി തള്ളുകയായിരുന്നു. നിങ്ങള്‍ സ്വയം ദൈവത്തിന്റെ പിതാവാണെന്ന് അവകാശപ്പെടുകയാണോ എന്ന് ജസ്റ്റിസ് മിശ്ര തിരിച്ചുചോദിച്ചു.

ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനം അവകാശപ്പെട്ട് സ്ത്രീപ്രവേശന വിഷയത്തില്‍ കക്ഷിചേരാനെത്തിയ പന്തളം രാജാവിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ കക്ഷിചേരാനെത്തിയ പന്തളരാജാവിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ശബരിമല അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമാണ് തനിക്കെന്ന അവകാശവാദവുമായി എത്തിയ പന്തളരാജാവിനെയാണ് സുപ്രീംകോടതി ജസ്റ്റീസ് ദീപക് മിശ്ര കോടതിക്കുള്ളില്‍ നാണം കെടുത്തിയത്. ഭഗവാന്‍ കൃഷ്ണന്റെ മകനാണെന്നും ഹനുമാന്റെ ആളാണെന്നുമൊക്കെ അവകാശപ്പെട്ട് പലരും ഇറങ്ങാറുണ്ടെന്നാണ് ജസ്റ്റീസ് പന്തളരാജാവിന്റെ വാദത്തിന് മറുപടിയായി പറഞ്ഞത്.


പന്തളം രാജ്യത്തെ രാജാവായ തന്റെ കക്ഷി അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. രാധാകൃഷ്ണന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. അയ്യപ്പന്റെ ദത്തു പിതാവാണ് തന്റെ കക്ഷിയെന്നും അതുകൊണ്ടുതന്നെ ക്ഷേത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിക്കണമെന്നും അഡ്വ. രാധാകൃഷ്ണന്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കോടതി തള്ളുകയായിരുന്നു. നിങ്ങള്‍ സ്വയം ദൈവത്തിന്റെ പിതാവാണെന്ന് അവകാശപ്പെടുകയാണോ എന്ന് ജസ്റ്റിസ് മിശ്ര തിരിച്ചുചോദിച്ചു. എന്നാല്‍ താനങ്ങനെ അവകാശപ്പെടുന്നില്ലെന്ന് പന്തളം രാജാവിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ തങ്ങളുടെ മകനാണെന്നും ഹനുമാന്റെ കാര്യത്തിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി അഭിഭാഷകനെ ഓര്‍മ്മിപ്പിച്ചു. ദൈവങ്ങളെ വ്യക്തിവല്‍ക്കരിച്ചുള്ള സങ്കല്‍പങ്ങള്‍ പലതുമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിക്കുന്നത് അവകാശവാദമല്ലെന്നും പന്തളം രാജാവ് ദത്തുപിതാവാണെന്നുമുള്ള നിലപാട് അഭിഭാഷകന്‍ ആവര്‍ത്തിക്കുകയായിരുന്നു.

'നീതിപീഠം കാര്യങ്ങള്‍ തിരുമാനിക്കുന്നത് ഭരണഘടനാപരമായാണ്. തീരുമാനിക്കുന്നത്. സ്ത്രീകള്‍ക്കു ജൈവശാസ്ത്രപരമായ പ്രതിഭാസത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കാമോയെന്നതാണു ഇവിടുത്തെ വിഷയം. പ്രവേശന അനുമതിയുള്ളപ്പോള്‍ സ്ത്രീകള്‍ പ്രവേശിക്കുകയോ പ്രവേശിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇവിടെ നിരോധനമാണ് വിഷയം. ക്ഷേത്രവും മഠവും തമ്മില്‍ വ്യത്യാസമുണ്ട്. പൊതുപ്രവേശനാനുമതിയുള്ള ക്ഷേത്രത്തില്‍ സ്വകാര്യ സ്വഭാവം എത്രമാത്രം സംരക്ഷിക്കപ്പെടുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത'്- സുപ്രീംകോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പന്തളം രാജകുടുംബത്തിന്റെയും 'പീപ്പിള്‍ ഫോര്‍ ധര്‍മ' എന്ന പേരില്‍ കക്ഷിചേരാനത്തെിയ രാഹുല്‍ ഈശ്വറിന്റെയും അഭിഭാഷകര്‍ ചോദ്യംചെയ്തെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയിലെ പ്രമാദ കേസുകളിലെല്ലാം വന്ന് കക്ഷിചേരാറുള്ള അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയുടെ ശബരിമലയില്‍ കക്ഷിചേരാനുള്ള ശ്രമവും സുപ്രീംകോടതി തടയുകയായിരുന്നു. താങ്കള്‍ എല്ലാ കേസിലും കക്ഷി ചേരുന്നതുപോലെയല്ല ഇതെന്ന് ശര്‍മയോട് കോടതി സൂചിപ്പിച്ചു.

Read More >>