സുജിത് സുകുമാരന്റെ ഓപ്റ്റിമസ്– നിങ്ങൾക്ക് ഉയിർത്തെഴുന്നേൽക്കാൻ ഒരു വഴികാട്ടി

“ജീവിതം എന്നാൽ യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. നിങ്ങളെ നേടിയെത്തിയതിനെ നിങ്ങൾ എങ്ങനെ സമീപിച്ചു എന്നതിലണ് കാര്യം. അതാണ് പ്രധാ‍നവും. എല്ലാ ദിവസവും മെച്ചപ്പെടുത്തലിനായി അൽപം ശ്രമിക്കുക. എന്നിട്ടു നിങ്ങൾക്ക് ഓരോ ദിവസവും സന്തോഷമുള്ള, വിവേകമുള്ള, ഉയർന്ന ജീവിതം നയിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ മുഴുവനായും ജീവിക്കുകയാണെന്ന് പറയാം”

സുജിത് സുകുമാരന്റെ ഓപ്റ്റിമസ്– നിങ്ങൾക്ക് ഉയിർത്തെഴുന്നേൽക്കാൻ ഒരു വഴികാട്ടി

രമേഷ് മേനോൻ

ജീവിതം ചിലർക്ക് വെല്ലുവിളിയും കഷ്ടപ്പാടും നിറഞ്ഞതായിരിക്കും. എന്തായിരുന്നാലും, ചിലർ പാതിവഴിയിലോ ചിലപ്പോൾ തുടക്കത്തിൽത്തന്നെയോ വീണുപോകുന്നു. ചിലർ തോൽവി സമ്മതിക്കുന്നു, ചിലർ കുറച്ച് സമയം കൂടി ശ്രമിച്ച ശേഷം  ഉപേക്ഷിക്കുന്നു, ചിലരാകട്ടെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അത്തരക്കാർ ജീവിതത്തിൽ വിജയിക്കുകയും യഥാർത്ഥ വിജയികളാകുകയും ചെയ്യും.

എച്ച് ആർ പ്രൊഫഷണൽ, TEDx സ്പീക്കർ, എഴുത്തുകാരൻ, മിഡിൽ ഈസ്റ്റിലെ പ്രായം കുറഞ്ഞ ടോസ്റ്റ് മാസ്റ്റർമാരിലൊരാൾ തുടങ്ങിയ വിശേഷണങ്ങളുള്ള സുജിത് സുകുമാരനുമായി രമേഷ് മേനോൻ, അബുദാബിയിൽ നിന്നും നാരദാ ന്യൂസിന് വേണ്ടി സംസാരിക്കുന്നു. സുജിത് സുകുമാരൻ പത്തു വർഷത്തിലേറെയായി വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും വേണ്ടി അക്കാദമിക് ആവശ്യങ്ങൾക്കും പ്രസംഗചാതുര്യത്തിലും പരിശീലനം നൽകിവരുന്നു. മുദ്രകൾ, കൈയ്യക്ഷര വിശകലനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നുണ്ട്.


 രമേഷ് മേനോൻ സുജിത്തിനേയും കുടുംബത്തേയും ഓർക്കുന്നുയുഎഇ യിലെ എന്റെ ആദ്യനാളുകളിൽ, ഞാൻ ഈ രാജ്യത്ത് ജോലിയും കൂലിയുമില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. എനിക്കു സുജിത്തിന്റെ മാതാപിതാക്കളുമായി – സുകുമാരൻ/രമണി - ബന്ധമുണ്ടായിരുന്നു. ദുബായിൽ ഒരു ചെറിയ ജോലി ലഭിച്ചപ്പോൾ എനിക്കു താമസിക്കാൻ ഒരിടം കണ്ടെത്തണമായിരുന്നു. എന്റെ അമ്മാവൻ ശങ്കരൻ കുട്ടിയും അദ്ദേഹത്തിന്റെ ഭാര്യ രേണുകയുമാണ് സുകുമാരന്റെ വീട് നിർദ്ദേശിച്ചത്. അവിടെ ഒരു പയ്യനും അവന്റെ സഹോദരിയും ഉണ്ടായിരുന്നു. ആ പയ്യന് ചില അവശതകൾ ഉണ്ടായിരുന്നു. ഡോക്ടർമാരുടെ ഭാഷയിൽ സെറിബ്രൽ പാൾസി (CP Diplegia). അവൻ എന്റെയടുത്ത് വരാൻ ശ്രമിക്കുമ്പോൾ താഴേയ്ക്ക് വീഴുമായിരുന്നു. എങ്കിലും അവൻ ഇഴയാൻ ശ്രമിച്ച് വീണ്ടും വീഴും. അവൻ പക്ഷേ ഒരിക്കലും വിട്ടുകൊടുത്തില്ല. അവന് ദേഷ്യവും, ശാഠ്യവും, വാശിയുമെല്ലാമായിരുന്നു.  ക്ഷമയുടേയും മനസ്സിലാക്കലിന്റെയും ആൾരൂപമായിരുന്നു അവന്റെ അച്ഛൻ. അദ്ദേഹം തന്റെ കുഞ്ഞിൽ ഒരു ജീനിയസ്സിനെ കണ്ടു. അദ്ദേഹം ക്ഷമയോടെ അവനെ ജീവിതത്തിന്റെ വിഷമഘട്ടങ്ങളിലൂടെ കൈപിടിച്ച് കൊണ്ടുപോയി. അവന് അറിവ് നൽകി. പക്ഷേ, അദ്ദേഹത്തിന് തന്റെ ഉദ്യമം പൂർത്തിയാക്കുന്നതിന് മുമ്പേ ഈ ലോകത്തോടു വിടപറയേണ്ടി വന്നു.

[caption id="attachment_56648" align="aligncenter" width="640"]family സുജിത് കുടുംബത്തോടൊപ്പം[/caption]

അപ്പോഴേയ്ക്കും സുജിത്ത് ആത്മവിശ്വാസവും ലക്ഷ്യബോധവും ആഗ്രഹങ്ങളുമുള്ള ഒരു ആളായിക്കഴിഞ്ഞിരുന്നു. അവൻ അപരിചിതരോടു കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ.  പക്ഷേ, ഒരേ പോലെ ചിന്തിക്കുന്നവരുമായി നിരന്തരം സംസാരിച്ചു. ചിലപ്പോൾ അതുകൊണ്ടാകാം അവൻ മികച്ച ഒരു ടോസ്റ്റ് മാസ്റ്ററും, പ്രാസംഗികനും മാർഗ്ഗദർശിയുമെല്ലാം ആയത്. അവന്റെ കുറവുകളെല്ലാം നേട്ടങ്ങളായിരുന്നു. അവനൊരു  നയമുണ്ടായിരുന്നു. ലക്ഷ്യത്തിൽ നിന്നും തന്നെ  ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന കണിശതയായിരുന്നു ആ നയം.

ദുബായിൽ ജനിച്ച് വളർന്ന ഒരാളുടെ സ്വപ്ന സാക്ഷാൽക്കാരമാണ് ഒപ്റ്റിമസ് മാനേജ്മെന്റ് കൺസൾട്ടന്റ്സ് . എല്ലാമുണ്ടായിട്ടും ‘ജീവിതം കഷ്ടമേറിയതാണ്’ എന്നു വിലപിക്കുന്നവർക്ക് ഒരു മറുപടിയായിത്തീർന്നു അവൻ. അവിടം കൊണ്ടും തീരുന്നില്ല.എല്ലാവരും അവനെ ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ, ഒരു സുന്ദരിപ്പെണ്ണ്, ഹരിക, അവനിലൊരു മനുഷ്യനെ കണ്ടെത്തി –ഇപ്പോൾ ഹരികയാണു സുജിത്തിന്റെ ജീവിതത്തിലെ നെടുംതൂൺ.

അബുദാബിയിലെ ആൻ ഇൻസ്പൈയറിംഗ് മൊമന്റ് വിത് ക്ലിക്സാൻഡ്  റൈറ്റ്സ് ഓഫ് രമേശ് മേനോൻ (An Inspiring Moment with ClicksandWrites (AIMs with ClicksandWrites) of Ramesh Menon ) ദൈനംദിനജീവിതത്തിലെ ബഹളങ്ങളിൽ നിന്നും മാറി നിൽക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.

നാരദാ ന്യൂസ് ദുബായ് എഡിഷന്റെ ഉൽഘാടനത്തിന് ഞങ്ങൾ സുജിത് സുകുമാരനെ പരിചയപ്പെടുത്തുന്നു.  പ്രതിഭകളെ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് സുജിത് സുകുമാരൻ സംസാരിക്കുന്നു.

ഓപ്റ്റിമസ് മാനേജ്മെന്റ് കൺസൾട്ടന്റ്സ്  സ്ഥാപകനായ സുജിത് സുകുമാരനെക്കുറിച്ച് കൂടുതലറിയാൻ താത്പര്യമുണ്ട്.


എല്ലാവർക്കും നമസ്കാരം. ഈ ബ്ലോഗിലൂടെ നിങ്ങളെല്ലാവരേയും പരിചയപ്പെടാനായതിൽ സന്തോഷം. എനിക്ക് മീഡിയ മുതൽ ഇൻഷുറൻസ് വരെയുള്ള മേഖലകളിൽ മികച്ച ഒരു  കോർപ്പറേറ്റ് കരിയർ ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷേ എല്ലാ കാലത്തും  ട്രെയിനിംഗും ഹ്യൂമൻ ഡെവലപ്മെന്റും ആയിരുന്നു ഇഷ്ടം. എന്റെ സ്വപ്നങ്ങളെ പിന്തുടർന്ന്, കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെ ഞാൻ 2016 ഏപ്രിലിൽ ഓപ്റ്റിമസ് ആരംഭിച്ചു.

യോഗ്യതകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ , ഞാൻ ടോസ്റ്റ് മാസ്റ്റർ യുഎസ്എ, മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രാ‍യം കുറഞ്ഞ ഡിസ്ട്രിക്റ്റ് ഡയറക്ടർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ കൺടിന്യൂവസ് ഇംപ്രൂവ്മെന്റ് സബ് ഗ്രൂപ്പ്(Continuous Improvement Subgroup) ന്റെ ഇന്നൊവേഷൻ ഇൻ ട്രെയിനിംഗ് അവാർഡ് (Innovation in Training Award)  2012 ൽ ലഭിച്ചിട്ടുണ്ട്.

താങ്കളുടെ ജീവിത മന്ത്രം എന്താണ്?

എന്റെ ലക്ഷ്യം ആളുകളെ പ്രചോദിപ്പിക്കുകയും അവർക്ക് കഴിവുകളും, ബുദ്ധിയും പകർന്നു  കൊടുക്കുകയുമാണ്. അതു ചെറുപ്പക്കാരോ മുതിർന്നവരോ ആകട്ടെ, അവർക്ക് ജീവിതത്തിനേയും ചുറ്റുമുള്ള ലോകത്തേയും കൂടുതൽ വ്യക്തതയോടും ധാരണയോടും കാണാൻ കഴിയണം.

പരിശീലനത്തിലേയ്ക്കു  തിരിയാൻ തീരുമാനിച്ചതെന്ത് കൊണ്ടായിരുന്നു? ഓപ്റ്റിമസ് എന്ന പേരും?

മനുഷ്യന്റെ ആദിമകാലം തൊട്ടുള്ള അന്വേഷണം കണ്ണി ചേർന്നിരിക്കാനും, എത്തിച്ചേരാനും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ പരിചയം സിദ്ധിക്കുവാനുമാണ്. കായികരംഗത്തെ താരങ്ങൾക്ക് അവരുടെ കളി അടുത്ത മികവിലേയ്ക്ക് കൊണ്ടുപോകാനുള്ള പരിശീലനം നൽകാൻ പരിശീലകരുണ്ട്.  ബാല്യകാലത്ത് എന്നെ പരിശീലിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഒരു പതിറ്റാണ്ട് കാലത്തെ കോർപ്പൊറേറ്റ് ജീവിതത്തിൽ, നിരവധി സഹപ്രവർത്തകരും യുവാക്കളുമെല്ലാം ലക്ഷ്യബോധമില്ലാതെ, സന്തോഷമില്ലാതെ, സ്വന്തം ജീവിതത്തിനെക്കുറിച്ച് ഒരു ആകാംക്ഷയുമില്ലാതെ ജീവിക്കുന്നതു കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഓപ്റ്റിമസ് തുടങ്ങിയത്.

പേരിനെ കുറിച്ചു പറയുകാണെങ്കിൽ, അത് ഒപ്റ്റിമ എന്ന ലാറ്റിൻ വാക്കിൽ നിന്നും എടുത്തിട്ടുള്ളതണ്- മികച്ചതിൽ മികച്ചത് എന്നർത്ഥം

താങ്കളുടെ കുടുംബത്തെ കുറിച്ച്

ഞങ്ങൾ നാലു പേരാണ്. അച്ഛൻ, സുകുമാരൻ, ആയിരുന്നു എന്റെ റോൾ മോഡലും എന്റെ അവശതയെ  കഴിവാക്കി മാറ്റിയെടുക്കാൻ സഹായിച്ചതും. അമ്മ രമണി സുകുമാരൻ, മൂന്നു പതിറ്റാണ്ടുകളായി ബാങ്ക് ഉദ്യോഗസ്ഥയാണ്, സഹോദരി സ്മിതയും അവളുടെ ഭർത്താവ് സുധീഷും ഫുജൈറയിൽ ഡെന്റൽ ഡോക്ടർമാരാണ്. പിന്നെ എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം, എന്റെ ഭാര്യ ഹരിക, ഇവിടെയൊരു കമ്പനിയിൽ ചാർട്ടേഡ് അക്കൌണ്ടന്റ് ആണ്. ജീവിതത്തിലെ ഈ നാലു  തൂണുകളാണ് എനിക്ക് മാനസിക ധൈര്യം തന്നതും ഉത്സാഹം തന്നതും എന്നേയും എന്റെ ലക്ഷ്യങ്ങളേയും പിന്തുണച്ചതുമെല്ലാം.

യുഎഇയിലെ വിദ്യാഭ്യാസം, സന്തോഷം എന്നിവയുമായി താങ്കളുടെ പുതിയ പദ്ധതിയെ എങ്ങിനെ ബന്ധിപ്പിക്കാൻ കഴിയും?


ഞങ്ങളുടെ എല്ലാ പ്രോഗ്രാമുകളും സ്കിൽ ഡെവലപ്മെന്റ്, വെൽനെസ്സ്, സൈക്കോളജി എന്നിവയുമായി ബന്ധപ്പെട്ടുള്ള മുദ്ര, ഹാൻഡ് റൈറ്റിങ് പ്രോഗ്രാമുകളും എല്ലാം യുഏഇയിലെ മാനദണ്ഡങ്ങളും ദർശനങ്ങളുമായി നന്നായി ചേർന്നു പോകുന്നവയാണ്. ഞാൻ ദുബായി ജനിച്ചു വളർന്ന ഒരാളാണ്. അതുകൊണ്ടു തന്നെ ഈ രാജ്യത്തെ ഭരണാധികാരികൾ മികവിനു വേണ്ടി ശ്രമിക്കുന്നതെല്ലാം ബഹുമാനത്തോടെ കാണുന്നു. ഇതു ഒരുതരത്തിൽ ഈ രാജ്യത്തിനുള്ള എന്റെ  സമ്മാനം കൂടിയാണ്. ഈ ജീവിതത്തിൽ ഉപയോഗിക്കാനുള്ള സ്കില്ലുകൾ യുവാക്കൾക്ക് പകർന്നു കൊടുത്ത് അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരാക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കാര്യങ്ങൾ മനസ്സിൽ വച്ചാണ് ഞങ്ങളുടെ പ്രോഗ്രാമുകൾക്ക് രൂപംകൊടുത്തിട്ടുള്ളത്.

താങ്കളുടെ ഭാഷാ പരിജ്ഞാനം/മറ്റു മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പറയാമോ?

എനിക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. സ്കൂളിൽ നിന്നും പഠിച്ച കുറച്ച് അറബിയും അറിയാം.

താങ്കളുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

സുപ്രധാനമായ പല നേട്ടങ്ങളും പട്ടികയിലുണ്ട്.  പക്ഷേ എനിക്കവയെല്ലാം  ഒരു പോലെ പ്രധാനപ്പെട്ടവയാണ്. ഓരോന്നിനും വേണ്ടിയും എനിക്ക് പ്രത്യേകം അധ്വാനിക്കേണ്ടി വന്നു. പട്ടിക ഇതാ:

  • Invited by the jury of TED to speak at TEDxAlain in April 2012 – on the “Opportunity in adversity”
    -http://www.youtube.com/watch?v=9zoDclDVj4M&feature=youtu.be.

  • നേതൃപാടവ പരിശീലകനുള്ള ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ അവാർഡ് 2012 ൽ ലഭിച്ചു (The 2012 Dubai Quality Group Award Winner for Innovation in Training for a Leadership workshop conducted for 25 C-suite executives.)

  • വിദ്യാഭ്യാസം നേടുന്നതിൽ ഭിന്നശേഷിയുള്ളർ നേരിടുന്ന തടസങ്ങൾ എന്ന വിഷയത്തിൽ അബുദാബി എജ്യൂക്കേഷണൽ കൗൺസിലിൽ അധ്യാപകർക്കായി ക്ലാസ് സംഘടിപ്പിച്ചു. ( Conducted a lec-dem on Holistic Education – Breaking the barriers of stigma in education for disabled people at Abu Dhabi Educational Council (ADEC) for over 600 teachers.)

  • (ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷണൽ ,യുഎസ്എ നൽകുന്ന മികച്ച ടോസ്റ്റ്മാസ്റ്റർക്കുള്ള അവാർഡ് ലഭിച്ചു) Among the world's youngest recipients of the Distinguished Toastmaster (DTM) Award from Toastmasters International, USA.

  • മിഡിൽ ഈസ്റ്റിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിലെ ഏറ്റവും പ്രായം കുറഞ്ഞ ടോസ്റ്റ് മാസ്റ്റർ (Served as the youngest District Director of Toastmasters International in the Middle East.)

  • ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിക്കുന്ന 'പ്രേരണ'യുടെ ട്രസ്റ്റി. (Trustee of Prerana, a disability support group under the aegis of Indian Consulate, Dubai)

  • പ്രസിസന്ധികളോടു പൊരുതി ജീവിത വിജയം നേടിയ യുവാവെന്ന് യുഎഇയിലെ മാധ്യമങ്ങൾ പുകഴ്ത്തിയ വ്യക്തി  (Featured as a Young Achiever and a person who has survived despite all odds in newspapers and publications in UAE.)


Photo 5 Winning the DQG Award - Silver

ചെറുപ്പക്കാർക്കും മുതിർന്നവർക്കും വേണ്ടി എന്തു സന്ദേശമാണ് നൽകാനുള്ളത്?

“ജീവിതം എന്നാൽ യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. നിങ്ങളെ നേടിയെത്തിയതിനെ നിങ്ങൾ എങ്ങനെ സമീപിച്ചു എന്നതിലാണ് കാര്യം. അതാണ് പ്രധാ‍നവും. എല്ലാ ദിവസവും മെച്ചപ്പെടുത്തലിനായി അൽപം ശ്രമിക്കുക. എന്നിട്ടു നിങ്ങൾക്ക് ഓരോ ദിവസവും സന്തോഷമുള്ള, വിവേകമുള്ള, ഉയർന്ന ജീവിതം നയിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ മുഴുവനായും ജീവിക്കുകയാണെന്ന് പറയാം”

 വിവാഹം,ഭാര്യ

എന്റെ ഭാര്യ, ഹരിക ദുബായിലെ എന്ന കമ്പനിയിലെ ചാർട്ടേഡ് അക്കൌണ്ടന്റ് ആണ്. അവർക്ക് നൃത്തത്തിലും കലയിലും താൽപര്യമുണ്ട്. വ്യക്തിപരമായി, അവർ എന്റെ നെടുംതൂണും എനിക്ക് ആശയങ്ങൾ പങ്കുവെക്കാനുള്ള ഇടവുമാണ്.

ഹരികയിൽ താങ്കൾ എന്ത് പ്രത്യേകതയാണ് കണ്ടത്?

പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്.  എന്റെ അസുഖത്തിനെക്കുറിച്ച് അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ തയ്യാറായത് അവരുടെ വലിയ മനസ്സ് കാരണമാണ്.

sujuith

ആദ്യം ദിനം മുതൽ തന്നെ അല്ലാം മനസിലാക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. തന്റെ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. നല്ല  സുഹൃത്തുക്കളാണ് ഞങ്ങൾ.  ശാന്തത, അളന്നുള്ള, കണിശതയുള്ള, ലക്ഷ്യബോധമുള്ള മനസ്സ് എന്നിവയാണ് അവരുടെ ഏറ്റവും വലിയ ശക്തി. ഒപ്പം അടിയുറച്ച അർപ്പണ ബോധവും.

ഹരിക,  ഇനി താങ്കളുടെ ഊഴമാണ്, സുജിതിനെക്കുറിച്ച്  എന്തെല്ലാമാണ് പങ്കുവെക്കാനുള്ളത്

സുജിത് സ്നേഹ സമ്പന്നനായ ഭർത്താവാണ്, അതിലുപരി നല്ലൊരു സുഹൃത്തും മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ ദൃഢചിത്തതയും നിർബന്ധബുദ്ധിയും  അതിശയിപ്പിക്കുന്നതാണ്. മറ്റുള്ളവർക്ക് അദ്ദേഹത്തിന്റെ പോരായ്മ പ്രശ്നമായിരിക്കും. പക്ഷേ എനിക്കങ്ങനെയല്ല. അദ്ദേഹം ബുദ്ധിമാനും, അടുക്കുംചിട്ടയുമുള്ളവനുമാണ്. പിന്നെ അദ്ദേഹത്തിന്റ്റെ സംഭാഷണങ്ങൾ ജീവസ്സുറ്റതാണ്. പുറമേയ്ക്ക് വളരെ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും സുജിത് വളരെ രസികനും സ്നേഹസമ്പന്നനുമാണ്.