കാബൂളിൽ ചാവേർ അക്രമം; 27 പേർ കൊല്ലപ്പെട്ടു

അൽ ഉലൂം പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടയിലാണു അക്രമി അകത്തു കടന്നതെന്ന് ആഭ്യന്തര വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

കാബൂളിൽ ചാവേർ അക്രമം; 27 പേർ കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിൽ ഷിയാ പള്ളിക്കു സമീപം ചാവേറുകൾ നടത്തിയ സ്‌ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 35 പേർക്കു സാരമായി പരിക്കേറ്റു. ഇന്നു രാവിലെയാണു അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേർ അക്രമം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അൽ ഉലൂം പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടയിലാണു അക്രമി അകത്തു കടന്നതെന്ന് ആഭ്യന്തര വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രാർത്ഥനക്കിടയിൽ നടന്ന സ്‌ഫോടനത്തിൽ 27 പേർ മരിച്ചതായി കാബൂൾ പോലീസ് കുറ്റാന്വേഷണ തലവൻ ഫ്രായിഡൂൺ ഉബൈദി പറഞ്ഞു. 38 പേർക്കു പരിക്കേറ്റതായും അതിൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നതായി ടോളോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരും തന്നെ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
മധ്യകിഴക്കൻ രാജ്യങ്ങളെ അപേക്ഷിച്ച് അഫ്‌ഗാനിസ്ഥാൻ മത ലഹളകളെ നേരിട്ടില്ലെങ്കിലും സംഘർഷത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയാണ് ഈ സ്‌ഫോടനം തെളിയിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ ഷിയാ ഹസാറ ന്യുനപക്ഷത്തിനെതിരെ നടന്ന ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിറകിൽ ഇസ്ലാമിക സ്‌റ്റേറ്റ് ആണെന്നാണു കണ്ടെത്തൽ.