കൈയിലിരിക്കുന്ന നോട്ടുകൾക്ക് വിലയില്ലെന്നറിഞ്ഞ ആഘാതത്തിൽ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ടാണു സ്‌ത്രി മരിച്ചതെങ്കിൽ അതു സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്കേറ്റ് കുഷിനഗർ ശംഭു കൂമാർ അറിയിച്ചു.

കൈയിലിരിക്കുന്ന നോട്ടുകൾക്ക് വിലയില്ലെന്നറിഞ്ഞ ആഘാതത്തിൽ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ഉത്തർപ്രദേശ്: ഇനി മുതൽ ആയിരം രൂപ ബാങ്ക് സ്വീകരിക്കില്ലെന്ന് തെറ്റിദ്ധരിക്കപ്പെട്ട വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഉത്തർ പ്രദേശിൽ ഖുശിനഗർ ജില്ലയിൽ സെൻട്രൽ ബാങ്കിന്റെ കപ്താൻഗഞ്ച് ശാഖയിലാണ് സംഭവം. 500, 1000 രൂപക്ക് ഇനി മുതൽ വിലയില്ലെന്ന കാര്യം അറിഞ്ഞ തീർത്ഥരജി എന്ന അലക്കുകാരി സ്‌ത്രി(40 വയസ്)യാണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതം മരണത്തിനിടയാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

1000 രൂപയുമായി ബാങ്കിനു മുന്നിൽ വീണുകിടക്കുന്ന  സ്‌ത്രീയുടെ ചിത്രം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ടാണു സ്‌ത്രി മരിച്ചതെങ്കിൽ അതു സംബന്ധിച്ച് അന്വേഷണം നടത്താൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുഷിനഗർ ശംഭു കൂമാർ അറിയിച്ചു.

മഹ്വ മാഫി വില്ലേജിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കെെയിൽ  ആയിരം രൂപയായതിനാൽ പെട്രോൾ നിറയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതു കാരണം എട്ടു വയസുകാരിയാണ് മരണപ്പെട്ടത്.

Read More >>