42 കോടി രൂപ വൈദ്യുതി കുടിശിക വരുത്തിയ ഇരുമ്പുരുക്കു കമ്പനിക്കെതിരെ നടപടിയില്ല; രണ്ടരക്കോടി കുടിശികയുള്ള സർക്കാർ മില്ലിന്റെ ഫ്യൂസൂരി

എസ് എം എം ഇരുമ്പുരുക്കു കമ്പനി സെപ്റ്റംബർ 30 വരെ വൈദ്യുതി തുക ഇനത്തില്‍ അടയ്ക്കാനുള്ളത് 42,6291972 കോടി രൂപയാണ്. വൈദ്യുതി ചർജ് ഇനത്തിൽ 10,804550 കോടി രൂപയും കുടിശിക പലിശ ഇനത്തിൽ 31,824643 കോടി രൂപയുമാണ് അടയ്ക്കാനുണ്ട്.

42 കോടി രൂപ വൈദ്യുതി കുടിശിക വരുത്തിയ ഇരുമ്പുരുക്കു കമ്പനിക്കെതിരെ നടപടിയില്ല; രണ്ടരക്കോടി കുടിശികയുള്ള സർക്കാർ മില്ലിന്റെ ഫ്യൂസൂരി

പാലക്കാട്: പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതിനാൽ നാട്ടുകാർ സമരം നടത്തുന്ന ഇരുമ്പുരുക്ക് കമ്പനികള്‍ക്ക് വൈദ്യുതി വകുപ്പിന്റെ വഴിവിട്ട സഹായം. ഇലക്ട്രിസിറ്റി ബിൽ ഇനത്തിൽ 42 കോടി രൂപ കുടിശിക വരുത്തിയിട്ടും ഈ കമ്പനികൾക്കെതികെ വൈദ്യുതി വകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ല. പാലക്കാട് പുതുശേരി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ പ്രവർത്തിക്കുന്ന പാരഗണ്‍, എസ് എം എം എന്നീ കമ്പനികൾക്കാണ് വൈദ്യുതി വകുപ്പിന്റെ ഇളവ് ലഭിക്കുന്നത്. രണ്ടു പേരിലാണെങ്കിലും ഒരു മാനേജ്മെന്റിന്റെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.


എസ് എം എം ഇരുമ്പുരുക്കു കമ്പനി സെപ്റ്റംബർ 30  വരെ വൈദ്യുതി തുക ഇനത്തില്‍ അടയ്ക്കാനുള്ളത് 42,6291972 കോടി രൂപയാണ്. വൈദ്യുതി ചർജ് ഇനത്തിൽ 10,804550 കോടി രൂപയും കുടിശിക പലിശ ഇനത്തിൽ 31,824643 കോടി രൂപയുമാണ് അടയ്ക്കാനുണ്ട്.

rt3

പ്രതിമാസം ഏകദേശം 6,97830 യൂണിറ്റ് വൈദ്യുതിയാണ് ഈ കമ്പനി ഉപയോഗിക്കുന്നത്. സാധാരണ സമയങ്ങളില്‍ യൂണിറ്റിന് 5.20 രൂപയും പീക്ക് അവറില്‍ യൂണിറ്റിന് 7.80 രൂപയും ഓഫ് പീക്ക് അവറില്‍ 3.9 രൂപയുമാണ് വൈദ്യുതി ബോര്‍ഡ് ചാര്‍ജ് കണക്കാക്കുന്നത്. എന്നാല്‍ ഈ കമ്പനികളില്‍ നിന്ന് വര്‍ഷങ്ങളായി വകുപ്പ് ചാര്‍ജ് ഈടാക്കിയിട്ടില്ല.

രണ്ടാമത്തെ കമ്പനിയായ പാരഗണ്‍ സ്റ്റീല്‍സ് 6,29160 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. ഈ കമ്പനിക്ക്  4,9942344 കോടി രൂപ സബ്‌സിഡി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി ഇനത്തില്‍ 31,37840 ലക്ഷം രൂപ ഇളവും നല്‍കിയിട്ടുണ്ട്. ഈ കമ്പനി വൈദ്യുതി കുടിശിക വരുത്തിയിട്ടില്ല.

rti2

അതേ സമയം രണ്ടരക്കോടി രൂപ  വൈദ്യുതി കുടിശിക വരുത്തിയ സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട്ടെ തിരുവണ്ണൂര്‍ സ്പിന്നിങ്ങ് ആന്‍ഡ് വീവിങ് മില്ലിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് അധികൃതർ മിൽ അടച്ചു പൂട്ടി.  കഴിഞ്ഞ മാസം 19 നാണ് മിൽ അടച്ചു പൂട്ടിയത്. ഇതോടെ ഇവിടത്തെ മൂന്നുറോളം തൊഴിലാളികള്‍ വഴിയാധാരമായി.  ഐഎന്‍ടിയുസിയും ബി എം എസ്സും ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കമ്പനി തുറക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമനമായിട്ടില്ല.സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന ഈ ഇളവുകളൊന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് തിരുവണ്ണൂരിലെ മില്ലിന് നല്‍കിയിട്ടില്ലെന്നതാണ് വാസ്തവം.  1889 ല്‍ പാലക്കാട് ദേശമംഗലം സ്വദേശി എം കെ ടി കെ എം നമ്പൂതിരിപ്പാടാണ് ഈ കമ്പനി ആരംഭിച്ചത്. തുടക്കത്തില്‍ വൈദ്യുതി ഇല്ലാതെ ആവി മെഷ്യനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മില്‍ കേരള ടെക്സ്റ്റയില്‍സ് ആന്‍ഡ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. തുടര്‍ന്ന് സര്‍ക്കാറിന്റെ ശ്രദ്ധ ഇല്ലാത്തതിനെ തുടര്‍ന്ന് 39 മാസം അടച്ചിട്ടിരുന്നു. 2011 ല്‍ 30 കോടി ചെലവാക്കി ഈ കമ്പനിയെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തി. 22 പുതിയ സ്പിന്നിങ് മെഷ്യനുകളോടെ സ്പിന്‍ കപ്പാസിറ്റി ഉയര്‍ത്തിയെങ്കിലും ഇതില്‍ നാലു സ്പിന്നിങ് മെഷ്യനില്‍ മാത്രമേ ഉല്‍പ്പാദനം നടത്തിയുള്ളു.  പിന്നീട് നഷ്ടത്തിന്റെ കണക്കായി. പിന്നീട് കഴിഞ്ഞ സര്‍ക്കാറും ഇതിന് തുക അനുവദിച്ചെങ്കിലും എത്തേണ്ടിടത്ത്  എത്തിയില്ലെന്ന് ആരോപണമുണ്ട്. പുതിയ സര്‍ക്കാര്‍ വന്ന ശേഷം  വൈദ്യുതി കുടിശികയുടെ പേരില്‍ കമ്പനിക്ക് താഴും വീണു.

rit1

വിഷപ്പുക തള്ളുന്ന ഇരുമ്പുരുക്കു കമ്പനികൾക്കെതിരെ നാട്ടുകാർ സമരം തുടങ്ങിയിട്ടു നാളേറയായി.  ജനവാസ മേഖലയില്‍ മതിയായ ലൈസന്‍സ് ഇല്ലാതെയാണ് പാരഗണും എസ് എം എം കമ്പനിയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ് എം എം എന്ന കമ്പനിക്ക് പേരിന് പോലും ഒരു ലൈസന്‍സ് ഇല്ല. പാരഗണിനാണെങ്കില്‍ പഞ്ചായത്ത് ലൈസന്‍സ് ഉണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം ഉണ്ടെങ്കിലെ പഞ്ചായത്തിന് ലൈസന്‍സ് കൊടുക്കാന്‍ കഴിയൂ എന്നിരിക്കെ ഈ ചട്ടം മറികടന്നാണ് പഞ്ചായത്ത് പാരഗണിന് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇരുമ്പുരുക്ക് കമ്പനികള്‍ക്കെതിരെ ജനങ്ങള്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരത്തിലാണ്.

Read More >>