കൂത്തുപറമ്പ് വെടിവെയ്പ്പില്‍ ശരീരം തളര്‍ന്നു ജീവിക്കുന്ന പുഷ്പന് അഞ്ചുലക്ഷം രൂപയും വീല്‍ചെയറും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

പുഷ്പന് 8000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഗീത സംവിധായകനായ എം.കെ അര്‍ജുനന്‍ മാസ്റ്ററുടെ ചികിത്സാചെലവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് വെടിവെയ്പ്പില്‍ ശരീരം തളര്‍ന്നു ജീവിക്കുന്ന പുഷ്പന് അഞ്ചുലക്ഷം രൂപയും വീല്‍ചെയറും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കൂത്തുപറമ്പിലെ വെടിവെയ്പില്‍ പരുക്കേറ്റ് ശരീരം തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പുഷ്പന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചത്. 22 വര്‍ഷമായി ദുരിതമനുഭവിച്ച് കിടക്കയില്‍ കഴിയുന്ന പുഷ്പന് അഞ്ചുലക്ഷം രൂപയും വീല്‍ ചെയറും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സൂചിപ്പിച്ചു.പുഷ്പന് 8000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഗീത സംവിധായകനായ എം.കെ അര്‍ജുനന്‍ മാസ്റ്ററുടെ ചികിത്സാചെലവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Read More >>