പാഠപുസ്തകങ്ങളിലൂടെ സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു; പുസ്തകങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്എഫ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും

സലഫിസ്റ്റുകളെ പൊതു വിദ്യാഭ്യാസ സംവിധാനത്തിലൂടെ വാര്‍ത്തെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇസ്ലാമിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന വഹാബി ആശയം എതിരാളികളെ ഇല്ലായ്മ ചെയ്യാനാണ് പഠിപ്പിക്കുന്നതെന്നും എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍വി അബ്ദുറസാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാഠപുസ്തകങ്ങളിലൂടെ സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു; പുസ്തകങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്എഫ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ അഫ്സലുല്‍ ഉലമ കോഴ്സുകള്‍ക്കുള്ള പാഠപുസ്തകങ്ങളില്‍ സലഫി ആശയങ്ങളാണ് ഉള്‍കൊള്ളിച്ചിട്ടുള്ളതെന്നു കാട്ടി കാന്തപുരം എപി വിഭാഗം സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എസ്എഫ്. സലഫിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച പാഠഭാഗങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് എസ്എസ്എഫ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും.

സലഫിസ്റ്റുകളെ പൊതു വിദ്യാഭ്യാസ സംവിധാനത്തിലൂടെ വാര്‍ത്തെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇസ്ലാമിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന വഹാബി ആശയം എതിരാളികളെ ഇല്ലായ്മ ചെയ്യാനാണ് പഠിപ്പിക്കുന്നതെന്നും എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍വി അബ്ദുറസാഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമാകെ വിമര്‍ശിക്കപ്പെടുന്ന ഒന്നാണ് സലഫിസം. ആ സാഹചര്യത്തില്‍ ഇത്തരം ആശയങ്ങള്‍ പാഠപുസ്തകത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അബ്ദുറാസാഖ് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള അറബിക് കോളേജുകളില്‍ മിക്കവയും മുജാഹിദ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള അറബിക് പാഠപുസ്തകങ്ങളില്‍ സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം സുന്നി സംഘടനകള്‍ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്.

Read More >>