കരിം ബെൻസിമയുടെ ഗോളിൽ റയലിന് വിജയം; എട്ടടിച്ച് ബറൂസിയ ഡോർമുണ്ട്

റഫേൽ വരണെയിലൂടെ റയൽ മാഡ്രിഡ് കളിയിൽ ആദ്യം മുൻപിലെത്തിയെങ്കിലും രണ്ടാംപകുതിയിൽ ആഡ്രിയാൻ സിൽവയിലൂടെ 80-ആം മിനുറ്റിൽ സ്‌പോർട്ടിങ് ക്ലബ് തിരിച്ചടിച്ചു. പിന്നീട് ഏഴു മിനുറ്റുകൾക്ക് ശേഷം 87-ആം മിനുറ്റിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമയിലൂടെ റയൽ തിരിച്ചടിച്ചത്.

കരിം ബെൻസിമയുടെ ഗോളിൽ റയലിന് വിജയം; എട്ടടിച്ച് ബറൂസിയ ഡോർമുണ്ട്

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എഫിൽ സ്‌പോർട്ടിങ് സിപിക്കെതിരെ റയൽ മാഡ്രിഡിന് മിന്നും ജയം. കളി അവസാനിക്കാൻ മൂന്നു മിനുറ്റ് മാത്രം ശേഷിക്കെ പകരക്കാരനായെത്തിയ കരിം ബെൻസിമയുടെ ഗോളിലാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാർ കൂടിയായ റയൽ 2-1ന് വിജയിച്ചത്. റഫേൽ വരണെയിലൂടെ റയൽ മാഡ്രിഡ് കളിയിൽ ആദ്യം മുൻപിലെത്തിയെങ്കിലും രണ്ടാംപകുതിയിൽ ആഡ്രിയാൻ സിൽവയിലൂടെ 80-ആം മിനുറ്റിൽ സ്‌പോർട്ടിങ് ക്ലബ് തിരിച്ചടിച്ചു. പിന്നീട് ഏഴു മിനുറ്റുകൾക്ക് ശേഷം 87-ആം മിനുറ്റിലാണ് ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമയിലൂടെ റയൽ തിരിച്ചടിച്ചത്.


മറ്റൊരു മത്സരത്തിൽ ബറൂസിയ ഡോർമുണ്ട് ലെഗിയ വാർസ്വാവയെ നാലിനെതിരെ എട്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇരുവശത്തേക്കുമായി 12 ഗോൾ പിറന്ന മത്സരത്തിൽ ഡോർമുണ്ടിനു വേണ്ടി മാർകോ റീസ് ഹാട്രിക് നേടിയപ്പോൾ കഗവ രണ്ടു ഗോളുകളും സഹിൻ, ഡെമ്പെലെ, പസ്ലാക്ക് എന്നിവർ ഓരോ ഗോൾ വീതവും നേടി. ലെഗിയ വാർസ്വാവയ്ക്കു വേണ്ടി പ്രിജോവിക് രണ്ടും കുചാർസിക്, നികോളിക് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെവില്ലയെ തോൽപ്പിച്ചു. ഒമ്പതാം മിനുറ്റിൽ പരേജയിലൂടെ സെവില്ലയാണ് കളിയിൽ ആദ്യം മുൻപിലെത്തിയതെങ്കിലും ഒന്നാം പകുതിയുടെ ഇൻജ്വറി ടൈമിൽ മാർഷിയോയിലൂടെ സമനില പിടിച്ച യുവന്റസ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി സെവില്ലയുടെ വലയിലാക്കി  വിജയം പിടിച്ചെടുത്തു. 84-ആം മിനുറ്റിൽ ബോണുക്കിയും രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ മഡ്‌സൂകിക്കുമായിരുന്നു യുവന്റസിന് വേണ്ടി രണ്ടാം പകുതിയിൽ ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ നടന്ന മറ്റു മത്സരങ്ങളിൽ ഡയനാമോ സാഗ്‌റബിനെ എതിരില്ലാത്ത ഒരു ഗോളിന് ഒളിമ്പിക് ലയോണൈസും ക്ലബ് ബ്രഗിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലസ്റ്റർ സിറ്റിയും ടോട്ടെൻഹാമിനെ 2-1ന് മൊണാകോയും തോൽപ്പിച്ചു. പോർട്ടോയും കെബൻഹവ്‌നും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലും കലാശിച്ചു.

Read More >>