വിഎസ് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണം; സ്പീക്കറുടെ ഓഫീസ്

ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചതിനേത്തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ വിഎസിനോട് സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടത്

വിഎസ് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണം; സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം : ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ്. ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചതിനേത്തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ വിഎസിനോട് സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടത്

ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ കാര്യാലയം എങ്ങോട്ട് മാറ്റുമെന്നതിനെക്കുറിച്ച് അനിശ്ചിതത്വം ഉടലെടുക്കുകയാണ്. സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.


Read More >>