'മഹാന്മാരാകാന്‍ കുറുക്കുവഴി തേടുന്നവര്‍, രാജ്യത്തിന്റെ അടിത്തറയിളക്കുന്നവര്‍'; മോദിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി

ചില നേതാക്കള്‍ രാജ്യത്തിന്റെ അടിത്തറയിളക്കുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ചിലര്‍ കുറുക്കുവഴിയിലൂടെ മഹാന്മാരാകാന്‍ ശ്രമിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയുടെ ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മോദിക്കെതിരെ സോണിയ തുറന്നടിച്ചത്.

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ചില നേതാക്കള്‍ രാജ്യത്തിന്റെ അടിത്തറയിളക്കുന്നുവെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ചിലര്‍ കുറുക്കുവഴിയിലൂടെ മഹാന്മാരാകാന്‍ ശ്രമിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയുടെ ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മോദിക്കെതിരെ സോണിയ തുറന്നടിച്ചത്.
tweetനോട്ട് നിരോധിച്ച ശേഷം ആദ്യമായാണ് സോണിയാഗാന്ധിയുടെ പ്രതികരണം. അതിനിടെ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന മോദി അനുകൂലികളെ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നോട്ട് നിരോധനത്തിന് കേന്ദ്രം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് പറഞ്ഞ കോടതിയേയും രാജ്യദ്രോഹികളാക്കുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

Read More >>