സോളാർ കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ കോടതി വിധിക്ക് സ്റ്റേ

സോളാർ പാനലുകൾ സ്‌ഥാപിക്കാമെന്ന് വാഗ്ദാനം നൽകി കുരുവിളയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഉമ്മൻ ചാണ്ടി എംഎൽഎ അടക്കം ആറു പ്രതികൾ 1.60 കോടിയോളം രൂപ കുരുവിളയ്ക്ക് നല്കണമെന്നാണ് ഒക്ടോബർ 24ന് ബംഗളൂരു കോടതി വിധിച്ചത്.

സോളാർ കേസ്: ഉമ്മൻ ചാണ്ടിക്കെതിരായ കോടതി വിധിക്ക് സ്റ്റേ

ബംഗളൂരു: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ നടപടികൾ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി സ്റ്റേ ചെയ്തു. കോടതിവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി നല്കിയ ഹർജിയിലാണു വിധി.

തന്റെ വാദം കൂടി കേൾക്കണമെന്നും വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു കോടതിവിധിക്കെതിരേ ഉമ്മൻ ചാണ്ടി രണ്ടു ഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ തന്റെ വാദം കേൾക്കാതെ വിധി സ്റ്റേ ചെയ്യരുതെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയും തടസഹർജി നല്കിയിരുന്നു. അഡ്വ. ജോസഫ് അന്തോണിയാണ് ഉമ്മൻ ചാണ്ടിക്കു വേണ്ടി കോടതിയിൽ ഹാജരായത്.

Read More >>