ബാങ്ക് വിളിയുടെ പേരില്‍ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖാണ് നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞു ഭാര്യയേയും ആശുപത്രി അധികൃതരേയും പ്രതിസന്ധിയിലാക്കിയത്.

ബാങ്ക് വിളിയുടെ പേരില്‍ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെ ട്രോളില്‍ മുക്കി സോഷ്യല്‍മീഡിയ

അഞ്ച് തവണ ബാങ്ക് വിളിച്ച ശേഷം നവജാത ശിശുവിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കുഞ്ഞിന്റെ പിതാവിന്റെ ആവശ്യത്തെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ. അന്ധവിശ്വാസിയായ കുഞ്ഞിന്റെ പിതാവിനെയും പിതാവിന് ഉപദേശം നല്‍കിയ തങ്ങളേയും പരിഹസിച്ചാണ് ഫേസ്ബുക്കില്‍ ട്രോളുകള്‍ നിറയുന്നത്.

ഫേസ്ബുക്കിലെ പ്രമുഖ ട്രോള്‍ പേജുകളായ ഐസിയു, ട്രോള്‍ മലയാളം തുടങ്ങിയവയില്‍ സിനിമാ രംഗങ്ങളെ ബന്ധപ്പെടുത്തി രസകരമായ ട്രോളുകള്‍ നിറയുകയാണ്. ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖാണ് നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞു ഭാര്യയേയും ആശുപത്രി അധികൃതരേയും പ്രതിസന്ധിയിലാക്കിയത്.


സദ്ദിഖിന്റെ ഭാര്യ പ്രസവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അഞ്ചു ബാങ്ക് വിളി കഴിയാതെ കുട്ടിക്കു മുലപ്പാല്‍ കൊടുക്കരുതെന്നു പറഞ്ഞു സിദ്ദിഖ് തടഞ്ഞു. ഇക്കാര്യം അയാള്‍ ഭാര്യയോടും ആശുപത്രി അധികൃതരോടും പറയുകയും ചെയ്തു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ച ബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ എന്നാണ് യുവാവ് പറഞ്ഞത്.

sp13 sp12 sp11 sp10 sp9 sp8 sp7 sp6 sp5 sp4 sp3 sp2 SP 1

Read More >>