നോട്ടുനിരോധനത്തിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച മന്‍മോഹന്‍സിംഗിനെ പ്രശംസകൊണ്ടു മൂടി സോഷ്യല്‍മീഡിയ

'മന്‍മോഹന്‍സിംഗ് സംസാരിച്ചു തുടങ്ങി' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസുകളും ഉയര്‍ന്നു. 'പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒന്നു ഒച്ചവെച്ചിരുന്നെങ്കില്‍ ഇതുപോലെ യമണ്ടന്‍ പ്രസംഗം നടത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ തെറ്റ് പറ്റില്ലായിരുന്നു' എന്ന രീതിയിലുള്ള അഭിപ്രായങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നു.

നോട്ടുനിരോധനത്തിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച മന്‍മോഹന്‍സിംഗിനെ പ്രശംസകൊണ്ടു മൂടി സോഷ്യല്‍മീഡിയ

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നോട്ടുനിരോധനത്തിനെതിരെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസകള്‍ കൊണ്ടു മൂടി സോഷ്യല്‍മീഡിയ. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ് മന്‍മോഹന്‍സിംഗ് നോട്ടുനിരോധനത്തെപ്പറ്റി ആഞ്ഞടിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.


തൊട്ടുപിന്നാലെ അഭിന്ദനങ്ങളും അതു സംബന്ധിച്ചുള്ള ട്രോളുകളുമായി സോഷ്യല്‍മീഡിയയും എത്തി. 'മന്‍മോഹന്‍സിംഗ് സംസാരിച്ചു തുടങ്ങി' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ സ്റ്റാറ്റസുകളും ഉയര്‍ന്നു. 'പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒന്നു ഒച്ചവെച്ചിരുന്നെങ്കില്‍ ഇതുപോലെ യമണ്ടന്‍ പ്രസംഗം നടത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ തെറ്റ് പറ്റില്ലായിരുന്നു' എന്ന രീതിയിലുള്ള അഭിപ്രായങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവന്നു. ഏതായാലും സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍സിംഗിന്റെ പ്രസ്താവനയെ മസാഷ്യല്‍മീഡിയ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണുണ്ടായത്.

മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തിനു ശേഷം സഭ വിട്ട പ്രധാനമന്ത്രി പിന്നെ തിരിച്ചെത്താത്തതും ട്രോളുകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. കഴിഞ്ഞ ദിസവം എന്തായാലും മുന്‍പ്രധാനമന്ത്രിയുടെതായിരുന്നുവെന്ന് ചുരുക്കം.

15094267_162063124265581_4841691040790899415_n

15178181_724755811012271_2052031286037967032_n

15181279_601618853378093_8093660914022633054_n

15027755_336079170091237_7190418496730827135_n

15107401_1149687325121979_1940650894495122597_n

15107255_1164841536885749_7761354510788185637_n

15181402_1305789032812472_8925261514427597455_n

15232205_1095082123922875_8390474169894694490_n

15202513_1477483028945757_8433931364961772788_n

15181606_10211563513393710_2422123360199942697_n

Read More >>