ചുരിദാര്‍ ധരിച്ചു വരുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

ക്ഷേത്രങ്ങള്‍ സമാധനത്തിനും ശാന്തിക്കും വേണ്ടിയുള്ളവയാണ്. വിശ്വാസികളായ ആള്‍ക്കാരാണ് ക്ഷേത്രങ്ങളില്‍ വരുന്നത്. അതുകൊണ്ടു തന്നെ ആഗ്രഹിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചു സ്ത്രീകള്‍ വരുന്നതിനോടു തനിക്കു അനുകൂല നിലപാടാണുള്ളതെന്നും അവര്‍ പറഞ്ഞു.

ചുരിദാര്‍ ധരിച്ചു വരുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിഷയം വിവാദങ്ങളിലേക്ക്. ചുരിദാര്‍ ധരിച്ചുള്ള പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. ഇതിനിടയില്‍ ചുരിദാര്‍ ധരിച്ചു കയറുന്നതിനോട് അനുകൂല നിലപാടുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോടു സംസാരിച്ചു.

സ്ത്രീകള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറുന്നതിന് താന്‍ എതിരല്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആധുനിക കാലത്ത് സ്ത്രീകള്‍ക്ക് ഏറെ സൗകര്യപ്രദമായ വസ്ത്രമാണ് ചുരിദാര്‍. അതു ധരിച്ച് വരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക തന്നെ വേണമെന്നും അവര്‍ സുചിപ്പിച്ചു.

ക്ഷേത്രങ്ങള്‍ സമാധനത്തിനും ശാന്തിക്കും വേണ്ടിയുള്ളവയാണ്. വിശ്വാസികളായ ആള്‍ക്കാരാണ് ക്ഷേത്രങ്ങളില്‍ വരുന്നത്. അതുകൊണ്ടു തന്നെ ആഗ്രഹിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചു സ്ത്രീകള്‍ വരുന്നതിനോടു തനിക്കു അനുകൂല നിലപാടാണുള്ളതെന്നും അവര്‍ പറഞ്ഞു.

ക്ഷേത്ര ഭരണ സമിതി ചെയര്‍മാന്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് തീരുമാനം എടുത്തതെന്നും അതാണ് പ്രതിഷേധത്തിന് കാരണമായതെന്നും ശോഭാ സുരേന്ദ്രന്‍ സൂചിപ്പിച്ചു. ഇത്തരം വിഷയങ്ങള്‍ തര്‍ക്കമില്ലാതെ പരിഹരിക്കുന്നതാണ് അഭികാമ്യ്യമെന്നും അവര്‍ വ്യക്തമാക്കി.

Read More >>