ആറു ലക്ഷം രൂപയുടെ പുതിയ 2000 രൂപ കറൻസിയുമായി പണം വെളുപ്പിക്കൽ സംഘത്തെ അറസ്റ്റു ചെയ്ത സംഭവത്തിൽ തുടരന്വേഷണം ഊർജ്ജിതമാക്കുന്നു

കഴിഞ്ഞ പതിനെട്ടാം തീയതിയാണ് 2000 രൂപയുടെ പുത്തൻ നോട്ടുകളുമായി അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. അസാധുവാക്കിയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകുന്നുവെന്ന രഹസ്യസന്ദേശം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

ആറു ലക്ഷം രൂപയുടെ പുതിയ 2000 രൂപ കറൻസിയുമായി പണം വെളുപ്പിക്കൽ സംഘത്തെ അറസ്റ്റു ചെയ്ത സംഭവത്തിൽ തുടരന്വേഷണം ഊർജ്ജിതമാക്കുന്നു

കാസർഗോഡ്: ആറു ലക്ഷം രൂപയുടെ പുതിയ 2000 രൂപ കറൻസിയുമായി പണം വെളുപ്പിക്കൽ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തുടരന്വേഷണം ഊർജ്ജിതമാക്കുന്നു. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് 2000 പുത്തൻ നോട്ടുകളുമായി അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. അസാധുവാക്കിയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകുന്നുവെന്ന രഹസ്യസന്ദേശം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

വേഷം മാറിയെത്തിയ പോലീസ് സംഘം നോട്ടു മാറാനെന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് പണവുമായി എത്തിയ നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ്, നീലേശ്വരത്തെ പി. നിസാര്‍, സഹോദരന്‍ എം. നൗഷാദ്, നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ്, പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും അടിവസ്ത്രത്തിനകത്തുനിന്നുമാണ് പണം പിടികൂടിയത്. ഇവർ അഞ്ചുപേരും ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.
പോലീസ് പിടികൂടിയ ആളുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഏജന്റുമാർ ആണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിടിയിലായ നിസാര്‍ പ്രവാസിയും ഹാരിസ് മീന്‍ ലോറി ഡ്രൈവറും നൗഷാദും നിസാറും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും സിദ്ദീഖ് തട്ടുക്കടക്കാരനും ഷഫീഖ് വാഹന ബ്രോക്കറുമാണ്. ഇതിനിടെ സംഘത്തിന് പുതിയ കറൻസി കൈമാറിയ ആൾ എന്ന് സംശയിക്കുന്ന കാഞ്ഞങ്ങാട്ടെ കച്ചവടക്കാരൻ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായും സൂചനകൾ ഉണ്ട്.
കമ്മീഷൻ വ്യവസ്ഥയിൽ കറൻസി മാറ്റി നൽകുന്ന സംഘങ്ങൾക്ക് സഹായം ചെയ്തുകൊടുക്കുന്നതും പുതിയ കറൻസി നൽകുന്നതും ചില ബാങ്ക് ഉദ്യോഗസ്ഥർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ എടിഎം മെഷീനുകളിൽ കറൻസി നിറക്കാനായി പുറംകരാർ എടുത്ത ഏജന്സികളിലേക്കും അന്വേഷണം നീങ്ങാൻ ഇടയുണ്ടെന്നാണ് സൂചനകൾ.
സംഭവത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പുതിയ കറൻസികളുടെ ഉറവിടത്തെക്കാളേറെ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത് ഇത്തരം സംഘങ്ങൾ ശേഖരിക്കുന്ന പഴയ കറൻസി നോട്ടുകൾ എങ്ങനെയാണ് മാറ്റിയെടുക്കുന്നത് എന്നതാണ്.

Read More >>