ഇനി സിരിയോടു പറഞ്ഞും പണമയക്കാം; കറന്‍സി മാറ്റി തരാന്‍ MobiKwik

ട്രെന്‍ഡ് അറിഞ്ഞു കളിച്ചു കൊണ്ട് ഇ-കൊമേഴ്സ് കച്ചോടം പൊടിപൊടിക്കുന്നു

ഇനി സിരിയോടു പറഞ്ഞും പണമയക്കാം; കറന്‍സി മാറ്റി തരാന്‍ MobiKwik

ഉള്ള നോട്ടുകള്‍ എല്ലാം പിന്‍വലിച്ചും മറ്റും 'cash less economy' സംജാതമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഇനി പണം അയക്കാന്‍ നിങ്ങളെ സഹായിക്കാന്‍ സിരി എത്തുന്നു. PayPal ആണ് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക്‌ ഈ പുതിയ സൌകര്യം ആയി വന്നിരിക്കുന്നത്.

iOS 10 ഇന്‍സ്റ്റാള്‍ ചെയ്ത iPhoneലും iPadലും ഇത് ഉപയോഗപെടുത്താവുന്നതാണ്. ആദ്യ ഘട്ടത്തില്‍ മുപ്പത് രാജ്യങ്ങളില്‍ ഈ മാര്‍ഗം നടപ്പിലാക്കാന്‍ ആണ് കമ്പനിയുടെ ഉദ്ദേശം.

അനായാസേന പണമിടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഈ രീതിയിലേക്ക് സിരിയെ പരുവപ്പെടുത്തുന്നത് എന്ന് PayPal അധികൃതര്‍ വ്യക്തമാക്കുന്നു.


അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും കറന്‍സികള്‍ക്ക് മൂല്യം ഇല്ലാതായപ്പോള്‍ നിരവധി പുതിയ ഓഫറുകളും ആയി വന്ന ഇന്ത്യയിലെ ഈ രംഗത്തെ പ്രമുഖ കമ്പനികള്‍ ആയ Paytm, FreeCharge, Mobikwik എന്നിവര്‍ നിരവധി പുതിയ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

MobiKwik ന്‍റെ ഓണ്‍ലൈന്‍ വാലറ്റിലേക്ക് കറന്‍സികള്‍ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടില്‍ വന്നു വരെ സ്വീകരിക്കുന്ന രീതിയാണ് അവര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഡിസംബര്‍ മുപ്പത് വരെ ആയിരവും അഞ്ഞൂറും സ്വീകരിക്കും എന്ന് ആദ്യം അറിയിപ്പുകള്‍ ഉണ്ടായെങ്കിലും പണം സ്വീകരിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന കുരുക്കുകള്‍ ഒഴിവാക്കാന്‍ ചെറിയ കറന്‍സികള്‍ മാത്രം ആക്കിയിരിക്കുക ആണ്.

Read More >>