ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

കാറ്റേ കാറ്റേ എന്ന തന്റെ ആദ്യ സിനിമാ ഗാനത്തിലൂടെത്തന്നെ വിജയലക്ഷ്മി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു.

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്‍. അടുത്തമാസം 13ന് വിവാഹ നിശ്ചയവും മാര്‍ച്ച് 29ന് വിവാഹവും നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

സംഗീതം കൊണ്ടു അന്ധതയെ തോല്‍പ്പിച്ച വിജയലക്ഷ്മി സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കു കടന്നു വന്നത്. കാറ്റേ കാറ്റേ എന്ന തന്റെ ആദ്യ സിനിമാ ഗാനത്തിലൂടെത്തന്നെ വിജയലക്ഷ്മി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തു.