ദീപാവലി ഓഫറുമായി ബീഫ് ഉത്പന്നത്തിന്റെ പരസ്യം; സിംഗപ്പൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് മാപ്പ് പറഞ്ഞു

ദീപാവലിക്കിടെ ബിഫ് ഉത്പന്നങ്ങള്‍ക്ക് 38 ശതമാനത്തോളം ഡിസ്‌കൗണ്ട് നല്‍കി ഇറക്കിയ പരസ്യം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ സുപ്പര്‍മാര്‍ക്കറ്റ് ഖേദം പ്രകടിപ്പിച്ചു.

ദീപാവലി ഓഫറുമായി ബീഫ് ഉത്പന്നത്തിന്റെ പരസ്യം; സിംഗപ്പൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് മാപ്പ് പറഞ്ഞു

ദീപാവലിക്കിടെ ബിഫ് ഉത്പന്നങ്ങള്‍ക്ക് 38 ശതമാനത്തോളം ഡിസ്‌കൗണ്ട് നല്‍കി ഇറക്കിയ പരസ്യം വിവാദമായതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ സുപ്പര്‍മാര്‍ക്കറ്റ് ഖേദം പ്രകടിപ്പിച്ചു. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മേലാണ് ഖേദ പ്രകടനം. തങ്ങളുടെ സിംഗപ്പൂരിലെ കോള്‍ഡ് സ്‌റ്റോറേജ് ഔട്ട്‌ലെറ്റിലൂടെയാണ് കമ്പനി ദീപാവലിക്ക് ബീഫ് ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ് നല്‍കിയത്.

സിംഗപ്പൂരിലുളള ഹിന്ദുസമുദായത്തിന്റെ വികാരത്തെ കണക്കിലെടുക്കാത്ത പരസ്യമാണ് ഇതെന്ന് സമൂഹ മാധ്യങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സൂപ്പര്‍മാര്‍ക്കറ്റ് ഖേദപ്രകടനം നടത്തിയത്. സിംഗപ്പൂരില്‍ ദീപാവലി പൊതു അവധിയാണ്. ഇന്ത്യന്‍ വംശജര്‍ തിങ്ങിപാര്‍ക്കുന്ന സിംഗപ്പൂരില്‍ ദീപാവലി വലിയ ആഘോഷവുമാണ്.

ഹിന്ദുക്കളുടെ വികാരത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. ദീപാവലി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കളോടും ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Story by
Read More >>