ബിജെപി സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നയിക്കുന്ന റാലിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുക്കും

ശിവസേന നോട്ട് വിഷയത്തില്‍ നേരത്തേ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല എന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് പ്രസ്തുത തീരുമാനം കൊണ്ടുണ്ടായതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

ബിജെപി സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നയിക്കുന്ന റാലിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുക്കും

നോട്ടുകള്‍ പിന്‍വലിച്ച ബിജെപി സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നയിക്കുന്ന റാലിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍ഡിഎ യോഗത്തില്‍ സേന നേതാവ് ഉദ്ധവ് താക്കറെ പങ്കെടുത്തതിനു പിന്നാലെയാണ് ശിവസേന കളംമാറി പ്രതിഷേധത്തിന് ഇറങ്ങുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തിനെതിരായാണ് പ്രതിഷേധമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.


ശിവസേന നോട്ട് വിഷയത്തില്‍ നേരത്തേ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല എന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് പ്രസ്തുത തീരുമാനം കൊണ്ടുണ്ടായതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതൊരു സര്‍ജിക്കല്‍ സ്ട്രൈക്കാണെന്നാണ് ബിജെപി പറയുന്നത്. പക്ഷെ സഹികെട്ട ജനങ്ങള്‍ തിരിച്ചൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

പ്രതിഷേധങ്ങള്‍ക്ക് പുറമെ മമതയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് അറിയിച്ചു. വിഷയം ആദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് ശേഷം രാഷ്ട്രപതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നിലപാട്.

Read More >>