ഗാര്‍ഹിക പീഡന കേസ്: ഷീലാ ദീക്ഷിത്തിന്റെ മരുമകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഷീലാ ദീക്ഷിത്തിന്റെ മരുമകന്‍ സെയ്ദ് മുഹമ്മദ് ഇമ്രാനെയാണ് ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇമ്രാന്റെ ജാമ്യ ഹരജി തള്ളിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

ഗാര്‍ഹിക പീഡന കേസ്: ഷീലാ ദീക്ഷിത്തിന്റെ മരുമകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മരുമകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഷീലാ ദീക്ഷിത്തിന്റെ മരുമകന്‍ സെയ്ദ് മുഹമ്മദ് ഇമ്രാനെയാണ് ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇമ്രാന്റെ ജാമ്യ ഹരജി തള്ളിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ബംഗളുരൂവിലാണ് ഇമ്രാന്‍ അറസ്റ്റിലായത്. ഇമ്രാന്റെ ഭാര്യയും ഷീലാ ദീക്ഷിതിന്റെ മകളുമായ ലതികയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ 10 മാസമായി ലതികയും ഇമ്രാനും വേര്‍പിരിഞ്ഞാണു കഴിയുന്നത്. 10 മാസം മുമ്പുതന്നെ ഇമ്രാനെതിരെ ലതിക ഡല്‍ഹിയിലെ ബര്‍ക്കാംബ റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് അള്‍സൂരില്‍ വാടക ഫ്‌ളാറ്റില്‍ ഇമ്രാന്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Representational Image

Read More >>