കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; മോദിയേയും പിണറായിയേയും വിമര്‍ശിച്ച് ഷിബു ബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സര്‍വ്വകക്ഷി .യോഗത്തിന് ആര്‍എസ്പി യെ വിളിച്ചിരുന്നില്ല. അതിന് ഇന്നലെ കിളിര്‍ത്തവരുമായി സര്‍വ്വകക്ഷിസംഘം പുറപ്പെട്ടത് ഇടുങ്ങിയ മനസുകൊണ്ടാണെന്നും മുന്‍ മന്ത്രി പറയുന്നുണ്ട്.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; മോദിയേയും പിണറായിയേയും വിമര്‍ശിച്ച് ഷിബു ബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരു പോലെയാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന തലക്കെട്ടോടെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്ത് എത്തിയിരിക്കുന്നത്. പിണറായി വിജയന്റെ ധാര്‍ഷട്യത്തിന് ലഭിച്ച മറുപടിയാണ് പ്രധാനമന്ത്രി സന്ദര്‍ശാനുമതി നിഷേധിച്ചതെന്നും നരേന്ദ്രമോദിയും പിണറായി വിജയനും ഒരു പോലെയാണെന്നുള്ള പരാമര്‍ശവുമാണ് പോസ്റ്റിലുള്ളത്.

സര്‍വ്വകക്ഷി .യോഗത്തിന് ആര്‍എസ്പി യെ വിളിച്ചിരുന്നില്ല. അതിന് ഇന്നലെ കിളിര്‍ത്തവരുമായി സര്‍വ്വകക്ഷിസംഘം പുറപ്പെട്ടത് ഇടുങ്ങിയ മനസുകൊണ്ടാണെന്നും മുന്‍ മന്ത്രി പറയുന്നുണ്ട്.

Read More >>