നോട്ടു നിരോധനത്തെ വിമര്‍ശിച്ച് ബിജെപി എംപിയായ ശത്രുഘ്‌നനന്‍ സിന്‍ഹയും രംഗത്ത്

ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

നോട്ടു നിരോധനത്തെ വിമര്‍ശിച്ച് ബിജെപി എംപിയായ ശത്രുഘ്‌നനന്‍ സിന്‍ഹയും രംഗത്ത്

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു. നേരത്തേ, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പോലുള്ള രാജ്യത്തെ മുന്‍നിര ബിസിനസ്സുകാര്‍ നോട്ടുനിരോധനത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ ഭവാനി സിംഗും രംഗത്തെത്തിയിരുന്നു.