ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും എന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അഭിപ്രായം അറിയിച്ചു. ഇത് സംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര മുന്‍പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചു. അതേ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഴയ നിലപാടില്‍ തന്നെ ഉറച്ച് നിന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20ലേക്ക് മാറ്റി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും എന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ജാതി, മത, വര്‍ഗ, സ്ത്രീ, പുരുഷ വിവേചനമില്ലാതെ ശാരീരിക ശേഷിയുള്ള എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് 2007ലെ വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുള്ള നിരോധനത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാട്.

Story by
Read More >>