പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍; പിഎസ്എസി റാങ്ക് ലിസ്റ്റിലുള്ളവര്‍ ആശങ്കയില്‍

ആയുര്‍വേദ മേഖലയില്‍ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. സര്‍ക്കാര്‍ മേഖലയില്‍ തസ്തികകള്‍ കുറവുമാണ്. സ്വകാര്യ മേഖലയിലാകട്ടെ തുച്ഛമായ വരുമാനത്തിലാണ് മിക്കവരും ജോലി ചെയ്യുന്നതെന്നും റാങ്ക് ലിസ്റ്റിലുള്ളവര്‍ പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ പുതിയ തസ്തികകള്‍ നിലവില്‍ വരാത്തതിനാല്‍ വിരമിക്കലിനെ ആശ്രയിച്ച് മാത്രമേ നിയമനങ്ങള്‍ നടക്കൂ എന്നതിനാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍; പിഎസ്എസി റാങ്ക് ലിസ്റ്റിലുള്ളവര്‍ ആശങ്കയില്‍

കൊച്ചി: പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആയുര്‍വേദ ഡോക്ടര്‍മാര്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് പിഎസ്എസി റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. മെയ് 31 ന് വിരമിക്കേണ്ട ഇരുപതോളം ആയുര്‍വേദ ഡോക്ടര്‍മാരാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളത്. മഴക്കാല രോഗ പ്രതിരോധത്തിന്റെ പേരില്‍ ഇവരുടെ സേവന കാലാവധി ഈ മാസം 30 വരെ നീട്ടി നല്‍കിയിരുന്നു.

2014 നവംബറില്‍ പുറത്തിറക്കിയ പിഎസ്‌സി മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ 84 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ ലിസ്റ്റിന്റെ കാലാവധി അടുത്ത വര്‍ഷം നവംബര്‍ 18 വരെയാണ്. 2001 മുതല്‍ ആയുര്‍വേദം പഠിച്ചിറങ്ങിയവര്‍ക്ക് എഴുതാന്‍ സാധിച്ച ഏക പിഎസ്‌സി പരീക്ഷയായിരുന്നു ഇത്. ലിസ്റ്റിലുള്ളവരില്‍ 80 ശതമാനം ആളുകളും പിജി കഴിഞ്ഞവരാണ്.


ആയുര്‍വേദ മേഖലയില്‍ തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. സര്‍ക്കാര്‍ മേഖലയില്‍ തസ്തികകള്‍ കുറവുമാണ്. സ്വകാര്യ മേഖലയിലാകട്ടെ തുച്ഛമായ വരുമാനത്തിലാണ് മിക്കവരും ജോലി ചെയ്യുന്നതെന്നും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജിജോ എപി പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ പുതിയ തസ്തികകള്‍ നിലവില്‍ വരാത്തതിനാല്‍ വിരമിക്കലിനെ ആശ്രയിച്ച് മാത്രമേ നിയമനങ്ങള്‍ നടക്കൂ എന്നതിനാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അലോപ്പതി മേഖലയില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ ആയുര്‍വേദക്കാരേയും പരിഗണിക്കണമെന്ന ആവശ്യവും മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലേയും ഇഎസ്‌ഐ ആശുപത്രിയിലേയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണെന്നും കേരളത്തിലെ 56 വയസ്സായി തുടരുകയാണെന്നുമാണ് സീനിയര്‍ ഡോക്ടര്‍മാരുടെ വാദം. കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശരാശരി 15 വര്‍ഷമാണ് സര്‍വ്വീസ് ലഭിക്കുന്നത്. ഇത്രയും സര്‍വ്വീസുള്ളവര്‍ക്ക് ചെറിയ പെന്‍ഷന്‍ തുക മാത്രമേ ലഭിക്കുകയുള്ളൂവെന്നും സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

[caption id="attachment_59046" align="aligncenter" width="469"]ayurveda പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നടന്ന സമരം[/caption]

എന്നാല്‍ രണ്ട് മേഖലകളിലും തൊഴില്‍ സാഹചര്യം വ്യത്യസ്തമാണെന്നും അലോപ്പതി റാങ്ക് ലിസ്റ്റില്‍ നിന്ന് 2500 പേര്‍ക്ക് ജോലി ലഭിച്ചപ്പോള്‍, ആയുര്‍വേദത്തില്‍ നിന്ന് 84 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും റാങ്ക് ലിസ്റ്റിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതാനും പേരുടെ നിക്ഷിപ്ത താത്പര്യമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് പിന്നിലെന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനാളുകളുടെ തൊഴിലവസരം നിഷേധിക്കരുതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Read More >>