ബദലായി ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ച്‌ അഭിഭാഷകര്‍ക്ക് ആലോചിക്കാവുന്നതാണ്; അഭിഭാഷകരുടെ പത്ര ബഹിഷ്‌കരണ തീരുമാനത്തെ പരിഹസിച്ച് സെബാസ്റ്റ്യന്‍ പോള്‍

അനഭിലഷണീയമായതിനെ ബഹിഷ്‌കരിക്കുകയെന്നത് ഗാന്ധിയന്‍ സമരരീതിയാണെന്നും അതിനാല്‍ പത്ര ബഹിഷ്‌കരണ തീരുമാനത്തില്‍ തെറ്റില്ലെന്നും എന്നാല്‍ ബദലായി ഒരു പത്രം തുടങ്ങുന്നതിനെപ്പറ്റി അഭിഭാഷകര്‍ക്ക് ആലോചിക്കാവുന്നതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബദലായി ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ച്‌ അഭിഭാഷകര്‍ക്ക് ആലോചിക്കാവുന്നതാണ്; അഭിഭാഷകരുടെ പത്ര ബഹിഷ്‌കരണ തീരുമാനത്തെ പരിഹസിച്ച് സെബാസ്റ്റ്യന്‍ പോള്‍

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനമെടുത്ത അഭിഭാഷകരെ പരിഹസിച്ച് സെബാസ്റ്റ്യന്‍ പോള്‍. അനഭിലഷണീയമായതിനെ ബഹിഷ്‌കരിക്കുകയെന്നത് ഗാന്ധിയന്‍ സമരരീതിയാണെന്നും അതിനാല്‍ പത്ര ബഹിഷ്‌കരണ തീരുമാനത്തില്‍ തെറ്റില്ലെന്നും എന്നാല്‍ ബദലായി ഒരു പത്രം തുടങ്ങുന്നതിനെ പറ്റി അഭിഭാഷകര്‍ക്ക് ആലോചിക്കാവുന്നതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്-'ബോയ്കോട്ട് എന്നത് അനുകരണീയമായ സമരമാര്‍ഗമാണ്. അനഭിലഷണീയമായതിനെ ബഹിഷ്‌കരിക്കുകയെന്നത് ഗാന്ധിയന്‍ സമരരീതിയാണ്. അതുകൊണ്ട് പത്രങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള എറണാകുളത്തെ അഭിഭാഷകരുടെ തീരുമാനത്തില്‍ തെറ്റില്ല. പക്ഷേ വാശിക്ക് പത്രം വായിക്കാതിരിക്കാനാകുമോ? വീട്ടിലെ കുട്ടികളെയെങ്കിലും കരുതണ്ടേ? മാതൃകാപരമായ രീതിയില്‍ അഭിഭാഷകര്‍ ഒരു പത്രം തുടങ്ങുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്. കേരളത്തിലെ അഭിഭാഷകരുടെ സംഖ്യയും സംഘബലവും കണക്കാക്കിയാല്‍ സംരംഭം വിജയിക്കുന്നതിനു സാധ്യതയുണ്ട്. എന്തിനും ഒരു ബദലുണ്ടെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാകും അത്.' കോടതികളിലെ മാധ്യമവിലക്കിനെതിരെ ആദ്യം മുതല്‍ തന്നെ സെബാസ്റ്റ്യന്‍ പോള്‍ രംഗത്തുവന്നിരുന്നു.

Read More >>