'ചുരുക്കത്തില്‍ നിങ്ങളൊരു വലിയ പരാജയമാണ്...' എംജി വിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് വിദ്യാര്‍ത്ഥിനി

സ്ഥാപനം അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്താണെന്ന ചോദ്യവുമായാണ് സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് വിദ്യാര്‍ത്ഥിനി സ്വാതി എസ് ശിവന്‍ രംഗത്തെത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ നിങ്ങളൊരു വലിയ പരാജയമാണെന്നു പറയുന്ന സ്വാതി ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് വിദ്യാര്‍ത്ഥിനി. സ്ഥാപനം അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതിന്റെ പിന്നിലെ രഹസ്യ അജണ്ട എന്താണെന്ന ചോദ്യവുമായാണ് സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് വിദ്യാര്‍ത്ഥിനി സ്വാതി എസ് ശിവന്‍ രംഗത്തെത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ നിങ്ങളൊരു വലിയ പരാജയമാണെന്നു പറയുന്ന സ്വാതി ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സ്വാതി ഇക്കാര്യം പങ്കുവച്ചത്.


ഏതു സ്വകാര്യ ലോ കോളേജ് മാനേജ്‌മെന്റില്‍ നിന്നാണ് താങ്കള്‍ കോഴ വാങ്ങിയിട്ടുള്ളതെന്നും ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏതെങ്കിലും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ താങ്കള്‍ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടോയെന്നും സ്വാതി കത്തില്‍ ചോദിക്കുന്നു.  20 ദിവസമായി പൂട്ടിക്കിടക്കുന്ന ലൈബ്രറി തുറന്നുപ്രവര്‍ത്തിപ്പിക്കാനോ ലൈബ്രേറിയനെ നിയമിക്കാനോ ഉള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നാണ് മറ്റൊരു ചോദ്യം. ഇതുമൂലം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യബോധം പോലും വെളുക്കെ ചിരിക്കുന്ന താങ്കള്‍ കാണിക്കാറില്ലെന്നും സ്വാതി പറയുന്നു.

നിലവില്‍ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട 6 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം മാന്യനായ വി സി താങ്കള്‍ക്കറിയുമോ, 100 രൂപ എക്‌സ്ട്രാ ബാറ്റ കൊടുക്കാനാവില്ലെന്നു പറഞ്ഞ് 9 മണിക്ക് ശേഷമുള്ള ട്രിപ്പ് നിര്‍ത്തലാക്കി. ഇതേക്കുറിച്ചു സംസാരിക്കാന്‍ വന്ന യൂണിയന്‍ ഭാരവാഹികളോട് 'രാത്രി 9 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ പടിക്കേണ്ട' എന്നു പറഞ്ഞത് താങ്കളുടെ ഓര്‍മയില്‍ ഉണ്ടോ ആവോ, എന്ത് ടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിക്കൊണ്ടാണ് നിങ്ങള്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്, സര്‍വകലാശാലയുടെ മറ്റു ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളില്‍ ഭൂരിഭാഗത്തിനും ഹോസ്റ്റല്‍ സംവിധാനം ലഭ്യമാകുമ്പോള്‍ സില്‍റ്റിലെ എസ്‌സി,എസ്ടി വിഭാഗത്തിലെ കുട്ടികളടക്കം ഹോസ്റ്റല്‍ സംവിധാനമില്ലാതെ വലയുകയാണ്, സ്ഥാപനത്തിന്റെ നല്ല നടത്തിപ്പു കാരണം കുറെ ഏറെ വിദ്യാര്‍ത്ഥികള്‍ ടി സി വാങ്ങി പോകുന്നുണ്ട്. ഇവര്‍ക്കൊക്കെ ലൈബ്രറിയില്‍ നിന്നും ഉള്ള നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വരികയും ഇത് ടി സി വാങ്ങിപ്പോകുന്നതിനു ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

അത്യാവശ്യമായി ടി സി വേണ്ട വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നും നോ ഡ്യൂവിനു പകരം വാങ്ങുന്നത് 4000 രൂപയാണ്. ഇതേത് വകുപ്പിലാണ്, 750രൂപ മാത്രം ഫീസ് അടച്ച പഠിക്കാന്‍വരുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ കൈയില്‍ നിന്നുപോലും ഈ ഭീമമായ തുകയാണ് വാങ്ങുന്നത്- ഇങ്ങനെ നീളുന്ന സ്വാതിയുടെ ചോദ്യങ്ങളും ആക്ഷേപങ്ങളും. ഇത്തരത്തില്‍ ഒരു സ്ഥാപനത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുമ്പോള്‍ ഇത്രയും നിസംഗമമായ സമീപനം സ്വീകരിച്ച് ഒരു ഉളുപ്പും കൂടാതെ ആ കസേരയില്‍ ആസനമുറപ്പിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നെന്നും സ്വാതി ചോദിക്കുന്നു. പക്ഷെ ഈ യൂണിവേഴ്‌സിയുടെ ചരിത്രത്തില്‍ പോലും വിസിയെപ്പോലെ ഇത്രയും ഉദാസീനമായി വിഷയങ്ങളെ കൈകാര്യം ചെയുന്ന മറ്റൊരാള്‍ ഉണ്ടായിരിക്കില്ലെന്നു പറഞ്ഞാണ് സ്വാതി തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

സ്വാതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More >>