2000 രൂപ നോട്ടിൽ മോദിയുടെ പ്രസംഗം

നോട്ടിലെ സെക്യൂരിറ്റി ത്രെഡ്‌, ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കാൻ ചെയ്‌താൽ മോദിയുടെ ഒരു മിനിറ്റു ദൈർഘ്യമുള്ള പ്രസംഗം തെളിയും.

2000 രൂപ നോട്ടിൽ മോദിയുടെ പ്രസംഗം

ബംഗളൂരു: നോട്ടു പിൻവലിക്കലിനെ തുടർന്നു രാജ്യത്ത് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പുതിയ 2000 രൂപ നോട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നോട്ടു പിൻവലിച്ചതായി പ്രഖ്യാപിച്ച് മോദി നടത്തിയ പ്രസംഗമാണ് ‘മോദി കീനോട്ട്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി കാണാൻ കഴിയുക.

നോട്ടിലെ സെക്യൂരിറ്റി ത്രെഡ്‌, ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കാൻ ചെയ്‌താൽ മോദിയുടെ ഒരു മിനിറ്റു ദൈർഘ്യമുള്ള പ്രസംഗം തെളിയും. വിഡിയോയിൽ, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയാണ് മോദി സംസാരിക്കുന്നത്.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്റർനെറ്റിൽ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും പ്രസംഗം കേള്‍ക്കാം.

ബംഗളൂരു ആസ്ഥാനമായുള്ള ബാര സ്കൾ സ്റ്റുഡിയോസാണ് വ്യത്യസ്തമായ ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്.

Read More >>