മല്ല്യ ഉള്‍പ്പെടെയുള്ള വമ്പൻമാരുടെ 7016 കോടി രൂപ വായ്പാ കുടിശിക എഴുതിത്തള്ളി

മദ്യ വ്യവസായി വിജയ് മല്ല്യ ഉള്‍പ്പെടെയുള്ളവരുടെ 7016 കോടി രൂപ കുടിശികയാണ് ബാങ്ക് എഴുതിത്തള്ളിയത്. തിരിച്ചടയ്ക്കാത്ത 100 പേരില്‍ 63 പേരുടെ കടമാണ് എഴുതിത്തള്ളിയത്‌.

മല്ല്യ ഉള്‍പ്പെടെയുള്ള വമ്പൻമാരുടെ 7016 കോടി രൂപ വായ്പാ കുടിശിക എഴുതിത്തള്ളി

വായ്പ തിരിച്ചടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ വമ്പന്‍മാരുടെ കടം എസ്ബിഐ എഴുതിത്തള്ളി. മദ്യ വ്യവസായി വിജയ് മല്ല്യ   ഉള്‍പ്പെടെയുള്ളവരുടെ 7016 കോടി രൂപ കുടിശികയാണ് ബാങ്ക് എഴുതിത്തള്ളിയത്. തിരിച്ചടയ്ക്കാത്ത 100 പേരില്‍ 63 പേരുടെ കടമാണ് എഴുതിത്തള്ളിയത്‌.

63 പേരുടെ കടം പൂർണമായും എഴുതിത്തള്ളി. 31 പേരുടേത് ഭാഗികമായും ആറുപേരുടേത് നിഷ്ക്രിയ ആസ്തിയുമായാണ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. ദേശീയ ദിനപ്പത്രമായ ഡിഎൻഎയാണ് വായ്പാ കുടിശിക എഴുതിത്തള്ളിയെന്ന വാർത്ത പുറത്തു വിട്ടത്.


2016 ജൂൺ മാസം വരെയുള്ള കണക്കു പ്രകാരം 48000 കോടി രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. എന്നാൽ ഏതു കാലത്താണ് എഴുതിത്തള്ളൽ നടന്നതെന്നു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.

[caption id="attachment_59148" align="aligncenter" width="637"]mallya കടപ്പാട്: ഡിഎൻഎ[/caption]

1201 കോടി രൂപയുടെ  കിട്ടാക്കടമുള്ള മല്ല്യയുടെ കിംഗ്ഫിഷർ എയർലൈൻസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 596 കോടി രൂപ കുടിശികയുള്ള കെഎസ് ഓയിൽ, 526 കോടി കുടിശികയുള്ള സൂര്യ ഫാർമസ്യൂട്ടിക്കൽസ്, 400 കോടി രൂപ കുടിശികയുള്ള ജിഇടി പവർ, 376 കോടി രൂപ കുടിശികയുള്ള സായ് ഇൻഫോ സിസ്റ്റം എന്നിവയാണ് പട്ടികയിലുള്ള മറ്റു പ്രമുഖ കമ്പനികൾ.

എന്നാൽ ഡിഎൻഎയിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ മല്ല്യയുടെ കിട്ടാക്കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളിയിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചു. മല്ല്യയുടെ ആസ്തി നിഷ്‌ക്രിയ അസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്, ജയ്റ്റ്‌ലി പറഞ്ഞു. രേഖകൾ സൂക്ഷിക്കുന്നതിനുള്ള എളുപ്പത്തിനായാണ് ഇത് ചെയ്തത്. വായ്പ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കിന് അധികാരമുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Story by
Read More >>