സൗദി രാജകുമാരന് ജയിലില്‍ ചാട്ടവാറടി ശിക്ഷ

കൊലപാതകക്കുറ്റത്തിന് ഒക്ടോബറില്‍ മറ്റൊരു രാജകുമാരനെ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു

സൗദി രാജകുമാരന് ജയിലില്‍ ചാട്ടവാറടി ശിക്ഷ

സൗദി രാജകുമാരന് ജയിലില്‍ ചാട്ടവാറടി ശിക്ഷ. നിലവില്‍ ജിദ്ദാ ജയിലില്‍ കഴിയുന്ന രാജകുമാരനാണ് കോടതി ചാട്ടവാറടി ശിക്ഷ വിധിച്ചതെന്ന് ഒകാസ് ഡെയ്‌ലി എന്ന സൗദി പത്രം റിപോര്‍ട്ട് ചെയ്യുന്നു. ഒരുമാസം മുമ്പ് കൊലക്കുറ്റത്തിന് മറ്റൊരു രാജകുമാരനെ രാജ്യം വധശിക്ഷക്ക് വിധിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ചാട്ടവാറടി ശിക്ഷയ്ക്ക് വിധേയനായ രാജകുമാരന്റെ കുറ്റം എന്താണെന്ന് പത്രം പറഞ്ഞിട്ടില്ല. മെഡിക്കല്‍ പരിശോധന കഴിഞ്ഞ് രാജകുമാരന്‍ ആരോഗ്യവാനാണെന്ന് തെളിഞ്ഞ ശേഷം ഇന്നലെയാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ സൗദി നീതികാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


കഴിഞ്ഞ ഒക്ടോബര്‍ 19നാണ് സൗദി പൗരനെ വെടിവച്ചുകൊന്നുവെന്ന കേസില്‍ പ്രതിയായ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സൗദി പൗരനായ അദല്‍ അല്‍ മുഹമ്മദ് എന്നയാളെയാണ് ഇദ്ദേഹം വെടിവച്ചതെന്നും അടിപിടിക്കിടെയായിരുന്നു സംഭവമെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

1970ന് ശേഷം ആദ്യമായാണ് ഒരു സൗദി രാജകുമാരന്‍ വധശിക്ഷയ്ക്ക് വിധേയനാവുന്നതെന്നാണ് രാജ കുടുംബത്തിന്റെ വിശദീകരണം. രാജകുടുംബത്തിലെ ഒരംഗത്തെ വധശിക്ഷക്ക് വിധേയനാക്കിയത് ഇസ്‌ലാമിക നിയമത്തിലെ സമത്വസങ്കല്‍പ്പത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സൗദിയിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ വിലയിരുത്തുന്നു.

Read More >>