മിശ്രവിവാഹം ചെയ്തതിന് പുറത്താക്കിയ അധ്യാപികയെ മാനേജ്മെന്റ് തിരിച്ചെടുത്തു; സ്കൂളിലേക്ക് തിരികെയില്ലെന്ന് ശരണ്യ

മാനേജ്മെന്റ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രതിഷേധ പ്രതിഷേധമുയർന്നിരുന്നു. മാത്രമല്ല സിപിഐഎം ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് അധ്യാപികയെ തിരിച്ചെടുക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനമെടുത്തത്.

മിശ്രവിവാഹം ചെയ്തതിന് പുറത്താക്കിയ അധ്യാപികയെ  മാനേജ്മെന്റ് തിരിച്ചെടുത്തു; സ്കൂളിലേക്ക് തിരികെയില്ലെന്ന് ശരണ്യ

പാലക്കാട്: ഇസ്ലാം മത വിശ്വാസിയെ വിവാഹം ചെയ്തതിന്റെ പേരിൽ അധ്യാപികയെ പിരിച്ചു വിട്ട തീരുമാനം തിരുത്തി സ്കൂൾ മാനേജ്മെന്റ്. ചെറുതുരുത്തി അൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികയായ കെ വി ശരണ്യയെ കഴിഞ്ഞ ദിവസമാണ് മാനേജ്മെന്റ് പുറത്താക്കിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഹാരിസും ശരണ്യയും വിവാഹിതരായത്. മിശ്ര വിവാഹം കഴിച്ച് അധ്യാപിക വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞാണ് സ്കൂളിൽ നിന്നും പുറത്താക്കിയത്.

മാനേജ്മെന്റ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രതിഷേധ പ്രതിഷേധമുയർന്നിരുന്നു. മാത്രമല്ല സിപിഐഎം ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് അധ്യാപികയെ തിരിച്ചെടുക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനമെടുത്തത്.

എന്നാൽ തിരികെ സ്കൂളിലേക്കില്ലെന്ന നിലപാടിലാണ് ശരണ്യ. ശരണ്യയെ മാനസികമായി തകർക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നും തിരിച്ചുപോയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും മുഹമ്മദ് ഹാരിസ് പറഞ്ഞു.

കൂനത്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ ഷൊര്‍ണൂര്‍ സ്വദേശിനിയായ ശരണ്യയും  മുഹമ്മദ് ഹാരിസുമായി പ്രണയത്തിലായിരുന്നു. ഏകദേശം പത്ത് വര്‍ഷത്തിലധികമായി പ്രണയം തുടങ്ങിയിട്ടെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കു എന്നും തീരുമാനിച്ചിരുന്നു. രണ്ടു വീട്ടുകാരും വിവാഹത്തിനെതിരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ശരണ്യയുടെ വീട്ടില്‍ പ്രണയത്തെ ചൊല്ലി പ്രശ്നമുണ്ടായി. മുഹമ്മദ് ഹാരിസിനെ മാത്രമേ വിവാഹം ചെയ്യു എന്ന നിലപാടാണ് ഉള്ളതെങ്കില്‍ വീട്ടില്‍ നിന്ന ഇറങ്ങി പോകണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ ശരണ്യ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അന്നേ വൈകീട്ട് വാണിയംകുളത്തെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ  വെച്ച് വിവാഹിതരായി.

Read More >>