''ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടിപ്പോകും'': മോഹന്‍ലാലിനു മറുപടിയുമായി ശാരദക്കുട്ടി

കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കരുതെന്നും ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യരെന്നും ശാരദക്കുട്ടി പോസ്റ്റില്‍ പറയുന്നുണ്ട്.

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് രംഗത്തെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടി. ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടിപ്പോകുമെന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചിരിക്കുന്നത്.

മഹാകവി വള്ളത്തോളും പി കേശവദേവവും തമ്മിലുള്ള സംഭാഷണം ഉദ്ധരിച്ചാണ് ശാരദക്കുട്ടി മോഹന്‍ലാലിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കരുതെന്നും ഗ്യാപ് ഉള്ളിടത്തെല്ലാം വെക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യരെന്നും ശാരദക്കുട്ടി പോസ്റ്റില്‍ പറയുന്നുണ്ട്.

Read More >>