ശമ്പള വിതരണം: സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷ വേണമെന്ന് ട്രഷറികളും ബാങ്കുകളും

നാളെ മുതലുള്ള ഒരാഴ്ച്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും നല്‍കേണ്ടത്. എന്നാല്‍ അതിനുള്ള പണം ട്രഷറികളില്‍ ഇപ്പോള്‍ എത്തിയിട്ടില്ല. പണമില്ലാത്തതിനാല്‍ ട്രഷറികളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രഷറി ഡയറക്ടറുടെ കത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തിരക്കു നിയന്ത്രിക്കാനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നു.

ശമ്പള വിതരണം: സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പോലീസ് സുരക്ഷ വേണമെന്ന് ട്രഷറികളും ബാങ്കുകളും

തിരുവനന്തപുരം: ശമ്പള വിതരണ ദിവസങ്ങളില്‍ നോട്ട് ക്ഷാമം മൂലം ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്ന് ട്രഷറികളും ബാങ്കുകളും. ഇതുസംബന്ധിച്ച് ട്രഷറി ഡയറക്ടറും ബാങ്ക് ജീവനക്കാരുടെ സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് അയച്ചു.

നാളെ മുതലുള്ള ഒരാഴ്ച്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും നല്‍കേണ്ടത്. എന്നാല്‍ അതിനുള്ള പണം ട്രഷറികളില്‍ ഇപ്പോള്‍ എത്തിയിട്ടില്ല. പണമില്ലാത്തതിനാല്‍ ട്രഷറികളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രഷറി ഡയറക്ടറുടെ കത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തിരക്കു നിയന്ത്രിക്കാനും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ട്രഷറി വകുപ്പ് ഡയറക്ടര്‍ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നു.

വരുംദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകളും കത്ത് നല്‍കിയിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ ചില ബാങ്കുകളില്‍ ഇന്ന് സംഘഷങ്ങളുണ്ടായ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ കത്ത് അയച്ചത്. ബാങ്ക് മേധാവികള്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ കത്ത് അയച്ചത്.

അതേസമയം, നാളെ മുതലുള്ള ദിവസങ്ങളില്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സംസ്ഥാനത്ത് 600 കോടി രൂപ ആവശ്യമാണ്. പണം പൂര്‍ണമായും ലഭിച്ചില്ലെങ്കില്‍ ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും സംഘര്‍ഷം ഉണ്ടാകാനിടയുണ്ടെന്നും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More >>