500, 1000 രൂപയുടെ ചാക്കുകണക്കിന് നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ കത്തിക്കരിഞ്ഞ നിലയില്‍

നോട്ടുകള്‍ കേടുപാടുകള്‍ വരുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു.

500, 1000 രൂപയുടെ ചാക്കുകണക്കിന് നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ കത്തിക്കരിഞ്ഞ നിലയില്‍

നിരോധിച്ച 500, 1000 രൂപയുടെ ചാക്കുകണക്കിന് നോട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ കണ്ടെത്തി. ബറെയ്‌ലിയിലെ സി.ജി ഗാംജിലെ ഒരു കമ്പനിയിലെ ജീവനക്കാരാണ് നോട്ടുകള്‍ കത്തിച്ച ശേഷം വഴിയിരികില്‍ ഉപേക്ഷിച്ചതെന്ന് കരുതുന്നു. നോട്ടുകള്‍ കേടുപാടുകള്‍ വരുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു. നോട്ടുകളുടെ അവശിഷ്ടം ശേഖരിച്ച പോലീസ് വിവരം റിസര്‍വ് ബാങ്ക് അധികൃതരെ അറിയിച്ചിട്ടുണ്ട്.


note-1

നോട്ടുകളുടെ ആധികാരികതയെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ബെറെയ്‌ലി പോലീസ് സൂപ്രണ്ട് ജോഗീന്ദര്‍ സിംഗ് പറഞ്ഞു. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അടിയന്തരമായി നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം നേരിട്ടെടുത്തത്.

Read More >>