നോട്ടു നിരോധനം: കാർഷികോത്പന്നങ്ങൾ കളക്ട്രേറ്റിനു മുന്നിൽ തള്ളാൻ ഗുജറാത്തിലെ കർഷകർ

അരി, പഞ്ചസാര, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ചുമന്ന് കൊണ്ടായിരിക്കും കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ കാര്‍ഷിക ഉത്പനങ്ങള്‍ കളക്ടറുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കും. വിളവെടുപ്പ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവാത്തതിനാലാണ് വിളകള്‍ കളക്ടറേറ്റിന് മുമ്പില്‍ തള്ളുന്നത്.

നോട്ടു നിരോധനം: കാർഷികോത്പന്നങ്ങൾ കളക്ട്രേറ്റിനു മുന്നിൽ തള്ളാൻ ഗുജറാത്തിലെ കർഷകർ

സൂറത്ത്: നോട്ടു പിൻവലിക്കൽ കാര്‍ഷിക മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തില്‍ ഗുജറാത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. റോഡ് ഉപരോധത്തിലൂടെ പ്രതിഷേധമറിയിച്ചാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. വിളവെടുപ്പ് കാലത്ത് ഉല്‍പ്പന്നങ്ങല്‍  വില്‍ക്കാനാവാത്തതും കാര്‍ഷിക വായ്പകളുചെ തവണകള്‍ മുടങ്ങുന്നതുമാണ് കാര്‍ഷിക മേഖലയെ അനിശ്ചിതാവസ്ഥയിലെത്തിക്കുന്നത്. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ ഉപേക്ഷിക്കും. സമരത്തില്‍ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്


നോട്ട് നിരോധനത്തിനു പുറമെ സ്വകാര്യ വിദേശ ബാങ്കുകള്‍ക്ക് യഥേഷ്ടം പണമിണപാടുകളില്‍ നടത്താമെന്നിരിക്കെ സഹകരണ സ്ഥാപനങ്ങള്‍ 500,1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നത് തടയുകയും ഉപഭോക്താവിന് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തുകയും ചെയ്തിരുന്നു. ആര്‍ബിഐ യുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചുമാണ് സൂറത്തിലെ കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നത്.

ഗുജറാത്തിലെ ജംഗര്‍പുര പരുത്തി ഫാക്ടറിയില്‍ നിന്ന് അത്ത്വാലിനസിലെ കളക്ടറേറ്റ് ഓഫീസിലേക്കാണ് മാര്‍ച്ച്. അരി, പഞ്ചസാര, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ ചുമന്ന് കൊണ്ടായിരിക്കും കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ കാര്‍ഷിക ഉത്പനങ്ങള്‍ കളക്ടറുടെ ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കും. വിളവെടുപ്പ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവാത്തതിനാലാണ് വിളകള്‍ കളക്ടറേറ്റിന് മുമ്പില്‍ തള്ളുന്നത്.

സഹകരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടി ഗുജറാത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ആറു ലക്ഷം അക്കൗണ്ടുകളാണ് ഗുജറാത്തില്‍ കര്‍ഷകര്‍ക്ക് ജില്ലാ സഹകരണസംഘങ്ങളിലായി ഉള്ളത്. ഇവയിലൊന്നും 500,1000 രൂപ നോട്ടുകള്‍ സ്വീകരിക്കുകയോ, തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനോ സാധിക്കുന്നില്ല. കര്‍ഷകരെ ഭീകരരായിട്ടാണ് ആര്‍ബിഐ കണക്കാക്കുന്നതെന്ന് ഗുജറാത്ത് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കൃഷിക്കാരെ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ഗുജറാത്തിലെ കര്‍ഷകര്‍ പ്രധാനമായും സഹകരണ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. കര്‍ഷകര്‍ വിളകള്‍ വില്‍ക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും സഹകരണസംഘങ്ങള്‍ മുഖേനയാണ്. ദക്ഷിണ ഗുജറാത്തില്‍ 22000 ചന്തകളാണ് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനായി പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കൊന്നും ആര്‍ബിഐ നിര്‍ദ്ദേശം മൂലം ഇപ്പോള്‍ പണം ലഭിക്കാതായി. 12 പഞ്ചസാര മില്ലകളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

നോട്ടു പിന്‍വലിക്കല്‍ മൂലം ഒരാഴ്ചയായി ഇവിടുത്തെ തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിട്ട്. ആര്‍ബിഐ കര്‍ഷകരെ കാണുന്നത് തീവ്രവാദികളായിട്ടാണെന്നും സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനോ പിന്‍വലിക്കാന്‍ അവരെ അനുവദിക്കാത്ത നടപടി ഇനിയും തുടര്‍ന്നാല്‍ കര്‍ഷകരും ജനങ്ങളും പട്ടിണി കിടന്ന് മരിക്കാന്‍ കാരണമാകുമെന്നും മുന്‍ ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ ദിലീപ് ഭക്ത് വിമര്‍ശിച്ചു.

ഇതിനോടകം തന്നെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളും ദളിത് പ്രക്ഷോഭവും പട്ടേല്‍ സംവരണ സമരങ്ങളും ഗുജറാത്തിനെ സാരമായി ബാധിച്ചിരുന്നു. ഇതിനു പുറമേ കര്‍ഷക രോഷവും കൂടി ഗുജറത്തില്‍ ഉടലെടുക്കുന്നതോടെ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന് കനത്ത പ്രഹരമാകും.

Read More >>