റഷ്യയുടെ ശക്തമായ വ്യോമാക്രമണം; സിറിയയിലെ ആലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും സിറിയന്‍ സേന തിരിച്ചുപിടിച്ചു

കിഴക്കന്‍ ആലപ്പോയിലെ 40ശതമാനം ഭൂവിഭാഗം അസാദിന്റെ സൈന്യം കൈയടക്കിയെന്നാണു റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മേഖലയില്‍ അസാദിന്റെ സൈന്യത്തിനും കിഴക്കന്‍ മേഖലയില്‍ വിമതര്‍ക്കുമാണു സ്വാധീനം. യുദ്ധം രൂക്ഷമായതോടെ ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.

റഷ്യയുടെ ശക്തമായ വ്യോമാക്രമണം; സിറിയയിലെ ആലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും സിറിയന്‍ സേന തിരിച്ചുപിടിച്ചു

ഭീകരരുടെ കൈവശമുള്ള കിഴക്കന്‍ ആലപ്പോയിലെ ആറു ഡിസ്ട്രിക്ടുകള്‍ റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യം പിടിച്ചു. സിറിയയിലെ ഒീദ്യോഗിക ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഭീകരര്‍ക്ക് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആലപ്പോയില്‍ ഉണ്ടായിരിക്കുന്നത്. യുദ്ധം മുറുകിയതിനെത്തുടര്‍ന്നു ഇവിടെനിന്നും ആയിരക്കണക്കിനു ജനങ്ങള്‍ പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കിഴക്കന്‍ ആലപ്പോയിലെ 40ശതമാനം ഭൂവിഭാഗം അസാദിന്റെ സൈന്യം കൈയടക്കിയെന്നാണു റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മേഖലയില്‍ അസാദിന്റെ സൈന്യത്തിനും കിഴക്കന്‍ മേഖലയില്‍ വിമതര്‍ക്കുമാണു സ്വാധീനം. യുദ്ധം രൂക്ഷമായതോടെ ആലപ്പോ നഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വിമതമേഖലയിലെ ഭീകരരെ ലക്ഷ്യമാക്കി റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങള്‍ ഇവിടെ ശക്തമായ വ്യോമാക്രമണം നടത്തി.

കിഴക്കന്‍ ആലപ്പോയില്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനു കഴിഞ്ഞയാഴ്ച യുഎന്‍ മുന്നോട്ടുവച്ച നിര്‍ദേശം അസാദ് സര്‍ക്കാര്‍ തള്ളിയിരുന്നു.

Read More >>