നോട്ടുനിരോധനം: രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; മാസാവസാനം 73 ലേക്ക് കൂപ്പുകുത്താന്‍ സാധ്യത

മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉണ്ടായ രൂപയുടെ ഇടിവ് സംബന്ധിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂല്യച്യുതിയില്‍ മുന്നിലെത്താന്‍ യുപിഎ സര്‍ക്കാരും രൂപയും മല്‍സരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഇതേ ട്വീറ്റ് ഇപ്പോള്‍ മോഡിക്ക് തന്നെ തിരിച്ചടിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

നോട്ടുനിരോധനം: രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍; മാസാവസാനം 73 ലേക്ക് കൂപ്പുകുത്താന്‍ സാധ്യതഅന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. ഡോളറിനെതിരെ 68.86 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിലയിരുത്തല്‍. മുമ്പ് 2013 ആഗസ്റ്റ് 28ന് രൂപയുടെ മൂല്യം 68.85ലേക്കെത്തിയിരുന്നു. തുടര്‍ന്ന് 68.80ലാണ് ഇത് ക്ലോസ് ചെയ്തത്. ഇതിനു ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോഴത്തേത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഞ്ചുദിവസത്തിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 70 ല്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ഒരു റിസര്‍വ് ബാങ്ക് പ്രതിനിധി നാരദാന്യൂസിനോട് പറഞ്ഞു. ഈ മാസാവസാനം ഇത് ഏകദേശം 73ല്‍ എത്തും. ഒരുമാസത്തിനിടെ വീണ്ടും താഴ്്ന്ന് 75ല്‍ എത്താനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ഇപ്പോഴത്തെ ഈ ഇടിവിനു കാരണമെന്നാണ് വിലയിരുത്തല്‍.


അതേസമയം, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉണ്ടായ രൂപയുടെ ഇടിവ് സംബന്ധിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂല്യച്യുതിയില്‍ മുന്നിലെത്താന്‍ യുപിഎ സര്‍ക്കാരും രൂപയും മല്‍സരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഇതേ ട്വീറ്റ് ഇപ്പോള്‍ മോഡിക്ക് തന്നെ തിരിച്ചടിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം 18ന് 68.13 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ വീഴ്ചയായിരുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഡോളറിന് ഇടിവുണ്ടാകുമെന്നും ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്തുമെന്നുമായിരുന്നു ഫലം വരുന്നതുവരെയുള്ള പ്രവചനം. എന്നാല്‍ പിന്നീട് ഡോളര്‍ ഒഴികെയുള്ള എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുകയായിരുന്നു. ഇതും പിന്നീടുവന്ന ഇന്ത്യയിലെ നോട്ടുനിരോധനവും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു.

Read More >>